7 August, 2021
ചീര കുഴമ്പ്

ചേരുവകള്‍
ചെറുതായി അരിഞ്ഞ ചീര – 2 കപ്പ്
പച്ചമുളക് – 3 എണ്ണം
തേങ്ങ ചിരകിയത് – 1 കപ്പ്
ജീരകം – 1 ടീസ്പൂണ്‍
ചെറിയഉള്ളി – 4 എണ്ണം
കട്ടത്തൈര് – 1 കപ്പ്
എണ്ണ, ഉപ്പ്, കറിവേപ്പില – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
അരിഞ്ഞ ചീര, ഉപ്പ്, വെള്ളം ചേര്‍ത്ത് വേവിക്കുക. ഇതിലേക്ക് നല്ലപോലെ അരച്ച തേങ്ങ, ചെറിയ ഉള്ളി, ജീരകം, പച്ചമുളക് മിശ്രിതം ചേര്‍ത്ത് തിള വരുമ്പോള്‍ വാങ്ങി വച്ച് കട്ട തൈര് ചേര്‍ക്കുക. ഇതിലേക്ക് കറിവേപ്പിലയും, വെളിച്ചെണ്ണയും ചേര്‍ത്ത് ഉടച്ചു വാങ്ങുക.