8 August, 2021
ആപ്പിള്‍ കേസരി

ചേരുവകള്‍
റവ – 1 കപ്പ്
ആപ്പിള്‍ – 1 കപ്പ്
(ചെറുതായി അരിഞ്ഞത്/ഗ്രേറ്റ് ചെയ്തത്)
നെയ്യ് – അരക്കപ്പ്
പഞ്ചസാര – 1 1/4 കപ്പ്
പാല് – 3/4 കപ്പ്
വെള്ളം – 1 1/4 കപ്പ്
നുറുക്കിയ നട്സ് – 2 ടേബിള്‍സ്പൂണ്‍
ഏലക്കാപ്പൊടി – 1/2 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
അല്പം നെയ്യില്‍ നുറുക്കിയ നട്സ് വറുത്തു മാറ്റി വെക്കുക. റവയും ചുവന്നു പോകാത്ത വിധം നന്നായി വറുത്തു മാറ്റുക.കുറച്ചു നെയ്യൊഴിച്ചു ചെറുതായി അരിഞ്ഞ ആപ്പിള്‍ വഴറ്റുക.അതിലേക്ക് പച്ചസാര ചേര്‍ത്ത് കൊടുക്കുക.പഞ്ചസാര അലിഞ്ഞു വരുമ്പോള്‍ വറുത്ത റവ ചേര്‍ക്കുക.തിളച്ച വെള്ളവും പാലും കൂടി ചേര്‍ത്ത് യോജിപ്പിക്കുക.ഏലക്കാപ്പൊടി കൂടെ ചേര്‍ത്ത് കൊടുക്കുക.അല്പാല്പമായി നെയ്യൊഴിച്ചു കൊടുക്കുക.ചെറുതീയില്‍ വച്ചു തുടരെ ഇളക്കുക.പാത്രത്തില്‍ നിന്നു വിട്ടു വരുന്ന പരുവമായാല്‍ അടുപ്പില്‍ നിന്നും വാങ്ങി വെക്കാം