10 August, 2021
വിഷുകട്ട

ചേരുവകള്‍
പച്ചരി – 1 കപ്പ്
തേങ്ങാപാല്‍ – 6 കപ്പ്
പഞ്ചസാര – 1 കപ്പ്
ജീരകം – ½ ടീസ്പൂണ്‍
നെയ്യ് – 1½ കപ്പ്
തയ്യാറാക്കുന്ന വിധം
ഒരു പരന്ന പാത്രത്തില്‍ നെയ്യ് തടവി മാറ്റി വയ്ക്കുക. ഒരു കട്ടിയുള്ള പാത്രത്തില്‍ 2 കപ്പ് തേങ്ങാപാല്‍ ഒഴിച്ച് പഞ്ചസാര ചേര്‍ത്ത് തുടരെ ഇളക്കുക. ഇതില്‍ അരിയും ജീരകവും ചേര്‍ത്ത് ഇളക്കി കൊടുക്കണം. വേക് പകുതിയാകുമ്പോള്‍ ബാക്കിയുള്ള തേങ്ങാപാലും ചേര്‍ത്ത് നല്ലപോലെ വേവിക്കുക. ഇടയ്ക്കിടെ ഇളക്കികൊണ്ടിരിക്കും പാത്രത്തില്‍ വശങ്ങളില് നിന്നും വിട്ടുവരുന്ന പരുവത്തില്‍ നെയ്യ് തടവിയ പാത്രത്തില്‍ നിരത്തണം. തണുക്കുമ്പോള്‍ ഇഷ്ടമുള്ള തരത്തില്‍ മുറിച്ചെടുക്കാം. വേണമെങ്കില്‍ കശുവണ്ടി, കിസ്മിസ് കൊണ്ട് അലങ്കരിക്കാം.