10 August, 2021
ഏലാഞ്ചി

ചേരുവകള്‍
മൈദ മാവ് – 1 കപ്പ്
മുട്ട – 1 എണ്ണം
വെള്ളം, ചിരകിയ തേങ്ങ – 2 കപ്പ്
പഞ്ചസാര – 4 ടേബിള്‍ സ്പൂണ്‍
ഏലക്കായ് പൊടി – ¼ ടീസ്പൂണ്‍
മഞ്ഞള്‍പൊടി – ¼ ടീസ്പൂണ്‍
വറുത്ത അണ്ടിപരിപ്പ് – 10 എണ്ണം
വറുത്തു മുന്തിരി – 15 എണ്ണം
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാത്രം ചൂടാക്കി ഇതില്‍ പഞ്ചസാര വെള്ളം ചേര്‍ത്ത് പാനിയാക്കുക. ഇതില്‍ ചിരകിയ തേങ്ങ ചേര്‍ത്ത് ഇളക്കി ഇളക്കി കട്ടിയാക്കി എടുക്കുക. ഇതാണ് മാവില്‍ നിറയ്ക്കാനുള്ള മിശ്രിതം. മുട്ട ഒരു പാത്രത്തില്‍ നല്ലപോലെ അടിച്ചു പതപ്പിച്ച്, മൈദ, ഉപ്പ് ഇവ ചേര്‍ത്ത് വയ്ക്കുക. ഇതില്‍ ആവശ്യത്തിന് വെള്ളം ഉപയോഗിച്ച് ദോശ മാവിനേക്കാള്‍ കട്ടി കുറച്ച് കലക്കി വയ്ക്കുക. ദോശക്കല്ല് ചൂടാകുമ്പോള്‍ ഈ മിശ്രിതത്തില്‍നിന്നും ഒരു സ്പൂണ്‍ മിശ്രിതം നെയ്യ് തടവിയ കല്ലില്‍ ഒഴിച്ച് ഒരുപോലെ കട്ടികുറച്ച് നിരത്തുക. വട്ടത്തില്‍ നിരത്തിയ ഈ ദോശയ്ക്കുള്ളില്‍ ഒരു സ്പൂണ്‍ തേങ്ങാ മിശ്രിതം ഒരു വശത്തുവച്ച് ദോശ ചുരുട്ടി എടുക്കുക വളരെ സ്വാദിഷ്ടമായ ഏലഞ്ചി തയ്യാര്‍.