10 August, 2021
ചെമ്മീന്‍ ബിരിയാണി

ചേരുവകള്‍
ഒരു വിധം വലിയ ചെമ്മീന്‍ കഴുകി വൃത്തിയാക്കിയത് – ½ കിലോ
മഞ്ഞള്‍പൊടി – ½ ടീ സ്പൂണ്‍
മുളകുപൊടി – 2 ടീ സ്പൂണ്‍
മല്ലിപൊടി – 2 ടീ സ്പൂണ്‍
ഗരം മസാല പൊടി – 1 ടീ സ്പൂണ്‍
ബിരിയാണി അരി – 2 കപ്പ്
വെള്ളം – 3 കപ്പ്
കറുകപ്പട്ട – 2 കഷ്ണം
ഗ്രാമ്പൂ – 5 എണ്ണം
ജാതിപത്രി – 2 എണ്ണം
പെരുജീരകം – 1 ടീ സ്പൂണ്‍
ഏലക്കായ് – 2 എണ്ണം
നെയ്യ് – 2 ടേബിള്‍ സ്പൂണ്‍
റോസ് വാട്ടര്‍ (പനിനീര്) – 1 ടീ സ്പൂണ്‍
പച്ചമുളക് – 3 എണ്ണം
ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 3 ടീ സ്പൂണ്‍
നീലത്തിലരിഞ്ഞ സവാള – 1 കപ്പ്
പുതിനയില – ¼ കപ്പ്
മല്ലിയില – ¼ കപ്പ്
നാരങ്ങനീര് – 2 ടേബിള്‍ സ്പൂണ്‍
അണ്ടിപരിപ്പ് – ¼ കപ്പ്
കിസ്മിസ് – ¼ കപ്പ്
ഉപ്പ്, എണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കഴുകി വൃത്തിയാക്കിയ ചെമ്മീന്‍ കുറച്ച് ഉപ്പും മഞ്ഞള്‍പൊടി, മുളകുപൊടി ഇവ ചേര്‍ത്ത് പുരട്ടി വയ്ക്കുക. ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് ചെമ്മീന്‍ വറുത്തെടുക്കുക (കൂടുതല്‍ വറുക്കാന്‍ പാടില്ല). ആ എണ്ണയില്‍ സവാള നിറം മാറുന്നതുവരെ വഴറ്റുക. ചതച്ച സാധനങ്ങള്‍ ചേര്‍ത്ത് വഴറ്റുക. ഇതില്‍ പൊടി വര്‍ഗ്ഗങ്ങള്‍ ചേര്‍ക്കുക. ഇതില്‍ ആവശ്യത്തിന് വെള്ളം പുതിനയില, മല്ലിയില ഇവ ചേര്‍ക്കുക. ഇതില്‍ വറുത്തുവച്ച ചെമ്മീന്‍ ചേര്‍ത്ത് ഇളക്കി വെള്ളം മാറി കട്ടിയുള്ള ചാറു ആകുന്നതുവരെ ഇളക്കി കൊണ്ടിരിക്കുക. അടുപ്പത്തു നിന്നും മാറ്റുക.
കുക്കര്‍ അടുപ്പത്തു വച്ച് നെച്ച് ഒഴിച്ച് ഗ്രാമ്പൂ, കറുകപട്ട, ഏലക്കായ്, പെരുംജീരകം, ജാതിപത്രി ഇവ ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് കഴുകി വൃത്തിയാക്കി അരി ഇട്ട് 3 മിനിറ്റ് വഴറ്റി ഇതില്‍ മല്ലിയില, പുതിനയില ചേര്‍ത്ത് 3 കപ്പ് വെള്ളം ആവശ്യത്തിന് ഉപ്പ് നാരങ്ങനീര് ഇവ ചേര്‍ത്ത് 1 വിസില്‍ വരുന്നതുവരെ വേവിക്കുക. കുക്കര്‍ തുറന്ന് 1 ടേബിള്‍സ്പൂണ്‍ റോസ് വാട്ടര്‍ ചേര്‍ക്കുക. വിളമ്പുന്നതിനു മുന്‍പായി ചോറ്, ചെമ്മീന്‍ ചേര്‍ത്ത മസാലകൂട്ട് എന്ന തരത്തില്‍ പല ലയറുകളായി ഇട്ട് അവസാനം മുകളില്‍ ബാക്കിയുള്ള പുതിനയില മല്ലിയില, വറുത്ത അണ്ടിപരിപ്പ് കിസ്മിസ് എന്നിവ കൊണ്ടലങ്കരിക്കാം.