11 August, 2021
കരിമീന്‍ പൊരിച്ചത്

ചേരുവകള്‍
കരിമീന്‍ വറുക്കാനായി മുഴുവനോട് കഴുകി വൃത്തിയാക്കിയത് – 4 എണ്ണം
മുളകുപൊടി – 4 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പൊടി – 2 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പൊടി – 4 ടേബിള്‍ സ്പൂണ്‍
ഇഞ്ചി പേസ്റ്റ് – 2 ടേബിള്‍ സ്പൂണ്‍
പച്ചമുളക് അരച്ചത് – 2 ടേബിള്‍ സ്പൂണ്‍
നാരങ്ങാനീര് – 1 എണ്ണത്തിന്റേത്
ഉപ്പ്, കറിവേപ്പില, എണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കഴുകി വൃത്തിയാക്കിയ മീനില്‍ ഇടയ്ക്കിടെ വരഞ്ഞുവയ്ക്കണം. മസാല പിടിയ്ക്കുവാനാണ്. ഇതില്‍ എല്ലാ ചേരുവകളും ചേര്‍ത്ത് നല്ലപോലെ മീനില്‍ തേച്ചു പിടിപ്പിച്ച് 1 മണിക്കൂര്‍ മാറ്റിവയ്ക്കുക. പിന്നെ തിളച്ച എണ്ണയില്‍ പൊരിച്ചെടുക്കുക. അല്ലേല്‍ ചൂടായ പാനില്‍ കുറച്ച് എണ്ണ ഒഴിച്ച് ചെറുതീയില്‍ പൊരിച്ചെടുക്കുക.