12 August, 2021
ഉഴുന്നുവട

ചേരുവകള്‍
ഉഴുന്നുപരിപ്പ് – 500 ഗ്രാം
കുരുമുളക് – 15 എണ്ണം
ഇഞ്ചി ചെറുതായി അരിഞ്ഞത് – 2 ടേബിള്‍ സ്പൂണ്‍
പച്ചമുളക് ചെറുതായി അരിഞ്ഞത് – 7 എണ്ണം
ചെറിയ ഉള്ളി വട്ടത്തില്‍ നേര്‍മ്മയായി അരിഞ്ഞത് – 3 ടേബിള്‍ സ്പൂണ്‍
കറിവേപ്പില ചെറുതായി അരിഞ്ഞത് – 3 ടേബിള്‍ സ്പൂണ്‍
എണ്ണ, ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഉഴുന്ന് 4 മണിക്കൂറെങ്കിലും കുതിര്‍ത്ത് വെള്ളം മുഴുവന്‍ മാറ്റി തോര്‍ത്തിയെടുത്ത്. ഈ ഉഴുന്ന് മിക്സിയിലോ ഗ്രെെഡറിലോ ഇട്ട് നല്ലപോലെ അരച്ച് പതപ്പിച്ചെടുക്കുക. വെള്ളം ഒട്ടും തന്നെ ചേര്‍ക്കാന്‍ പാടില്ല. ഉപ്പു ചേര്‍ത്ത് അരച്ചാല്‍ ആവശ്യത്തിനുള്ള നനവ് ലഭിക്കും. ഈ ഉഴുന്ന് ഒരു പാത്രത്തിലെടുത്ത് അരിഞ്ഞുവച്ചിരിക്കുന്നവ ചേര്‍ത്ത് നല്ലവണ്ണം കുഴയ്ക്കണം ചെയ്യണം. കയ്യില്‍ ഒരു ഉരുളക്കാവശ്യമായ മാവ് എടുത്ത് കൈവെള്ളയില്‍ വച്ച് ചെറുതായി ഒന്ന് അമര്‍ത്തി വിരല്‍ വച്ച് നടുക്ക് ചെറിയ കുഴിയുണ്ടാക്കി കൈ വെള്ളയില്‍ നിന്നും നേരിട്ട് തിളച്ച എണ്ണയിലേക്ക് സൂക്ഷിച്ചു ഇടുക. തിളച്ച എണ്ണ തെറിച്ചുപോകാതിരിക്കാന്‍ ശ്രദ്ധിക്കണം. വടയുടെ രണ്ടു വശവും ഒരേ പോലെ ഇളം ബ്രൗണ്‍ നിറമാകുന്നവരെ വറുത്തുകോരുക. നല്ല തേങ്ങ, പച്ചമുളക് ചട്ണി കൂട്ടി കഴിക്കാം