14 August, 2021
മട്ടണ്‍ ചാപ്സ്

ചേരുവകള്‍
മട്ടണ്‍ ഇടത്തരം കഷണങ്ങളാക്കിയത് – 500 ഗ്രാം
തൈര് – 1 ½ കപ്പ്
ഇഞ്ചി ചെറുതായി അരിഞ്ഞത് – 2 ടീസ്പൂണ്‍
പച്ചമുളക് രണ്ടായി കീറിയത് – 4 എണ്ണം
തക്കാളി – 4 എണ്ണം
മസാലപൊടി – ½ ടീസ്പൂണ്‍
മുളക്പൊടി – 1 ടീസ്പൂണ്‍
മല്ലിപൊടി – 3 ടീസ്പൂണ്‍
നെയ്യ് – 4 ടീ സ്പൂണ്‍
ഉപ്പ്, മല്ലിയില, കറിവേപ്പില – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കുക്കറില്‍ ഉപ്പ് ചേര്‍ത്ത് മട്ടണ്‍ വേവിക്കുക. ചീനച്ചട്ടിയില്‍ നെയ്യൊഴിച്ച് അതില്‍ ഇഞ്ചി, വെളുത്തുള്ളി, തക്കാളി, പച്ചമുളക് ഇവ വഴറ്റി, മസാലപൊടികള്‍ ചേര്‍ത്ത് തൈരും ചേര്‍ക്കുക. ഇതിലേക്ക് വേവിച്ച മട്ടണ്‍ കഷണങ്ങളിട്ട് നല്ലപോലെ ഇളക്കി മൂടി വേവിക്കുക. പൊടിവര്‍ഗ്ഗങ്ങള്‍ കഷണങ്ങളില്‍ നല്ലപോലെ ചേര്‍ന്നു കഴിഞ്ഞാലുടന്‍ മല്ലിയില, കറിവേപ്പില ഇവ ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക. ചാറ് കഷണങ്ങളില്‍ ചേര്‍ന്നിരിക്കണം.