14 August, 2021
മട്ടണ്‍ ബിരിയാണി

ചേരുവകള്‍
ബിരിയാണിയരി – 2 കപ്പ്
ആട്ടിറച്ചി – 1 കിലോ
ഇഞ്ചി, വെളുത്തുള്ളി ചതച്ചത് – 2 ടീസ്പൂണ്‍ വീതം
തക്കാളി – 2 എണ്ണം
സവാള ചെറുതായി അരിഞ്ഞത് – 1½ കപ്പ്
മുളകുപൊടി – 1 ടീസ്പൂണ്‍
പച്ചമുളക് ചെറുതായി അരിഞ്ഞത് – 3 എണ്ണം
കറിവേപ്പില – ½ ടീസ്പൂണ്‍
മഞ്ഞള്‍പൊടി – ½ ടീസ്പൂണ്‍
കുരുമുളക് പൊടി – ¼ ടീസ്പൂണ്‍
മല്ലിപ്പൊടി – 3 ടീസ്പൂണ്‍
മല്ലയില
തൈര് – ½ കപ്പ്
നാരങ്ങാനീര് – ½ നാരങ്ങയുടേത്
അണ്ടിപ്പരിപ്പ് – ¼ കപ്പ്
തയ്യാറാക്കുന്ന വിധം
അരി അരമണിക്കൂര്‍ കുതിര്‍ത്ത് വെള്ളംതോരാനായി വയ്ക്കുക. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ഇവ ചതച്ചു വയ്ക്കുക. ആട്ടിറച്ചി കഷണങ്ങള്‍ കുറച്ചു ചതച്ച പച്ചമുളക്- വെളുത്തുള്ളി-ഇഞ്ചിമിശ്രിതം കുറച്ച് തൈര്, ഉപ്പ് ഇവ ചേര്‍ത്ത് 1/2 മണിക്കൂര്‍ മാറ്റിവയ്ക്കുക. കുക്കര്‍ അടുപ്പത്ത് വച്ച് ചൂടാകുമ്പോള്‍ കുറച്ച് എണ്ണ ഒഴിച്ച് പകുതി സവാള നല്ലമൊരിച്ചെടുത്തു മാറ്റിവയ്ക്കുക. ബാക്കി സവാള ഇഞ്ചി പച്ചമുളക്, വെളുത്തുള്ളി ചതച്ചത് ചേര്‍ത്ത് വഴറ്റുക. ഇതോടൊപ്പം തന്നെ ഗ്രാമ്പൂ, പെരുംജീരകം, ജാതിപത്ര, പട്ട, തക്കോലം, രംഭയില ഇവ ചേര്‍ക്കുക. തക്കാളി അരിഞ്ഞത് ചേര്‍ക്കുക. ഇതില്‍ തൈര് ചേര്‍ത്ത് ആട്ടിറച്ചി കഷണങ്ങള്‍ ചേര്‍ത്ത് പൊടിവര്‍ഗ്ഗങ്ങള്‍ ചേര്‍ത്ത് ഒരു വിസില്‍ വരുന്നതുവരെ വേവിക്കുക.
കുക്കര്‍ തണുത്ത് തുറന്ന് ഇതില്‍ മല്ലിയില, പുതിനയില ഇവയും ചേര്‍ക്കുക. കുറച്ചു ചാറു വറ്റി വരുമ്പോള്‍ കുതര്ത്ത അരി, 3 കപ്പ് വെള്ളം, ആവശ്യത്തിന് ഉപ്പ്, ബാക്കി നെയ്യ്, നാരങ്ങാനീര്, ഇവ ചേര്‍ത്ത് കുക്കര്‍ അടച്ച് ഒരു വിസില്‍ വരുന്നവരെ വേവിക്കുക. വിളമ്പുന്നിതിനു മുമ്പായി വറുത്തു വച്ച സവാള, അണ്ടിപരിപ്പ് ഇവ ചേര്‍ത്ത് അലങ്കരിച്ച് വിളമ്പാവുന്നതാണ്.