15 August, 2021
ബീഫ് വരട്ടിയത്

ചേരുവകള്‍
ബീഫ് – ½ കിലോ
ചെറിയ ഉള്ളി – 1 കപ്പ്
ഇഞ്ചി – 2 ടീസ്പൂണ്‍
വെളുത്തുള്ളി – 2 ടീസ്പൂണ്‍
മുളകുപൊടി – 1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി – ½ ടീസ്പൂണ്‍
കുരുമുളകുപൊടി – 1 ടീസ്പൂണ്‍
മസാല – 1 ടീസ്പൂണ്‍
അരിഞ്ഞെടുത്ത തേങ്ങ – ½ കപ്പ്
മല്ലിപൊടി – 2 ടീസ്പൂണ്‍
എണ്ണ, ഉപ്പ്, കറിവേപ്പില – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ബീഫ് ഉപ്പ്, കുരുമുളകുപൊടി, മഞ്ഞള്‍പൊടി ഇവ വെള്ളംചേര്‍ത്ത് കുക്കറില്‍ നല്ലപോലെ വേവിച്ച് വെള്ളം വറ്റിച്ചെടുക്കുക. ചൂടായ കട്ടിയുള്ള ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് കറിവേപ്പില, ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, തേങ്ങ ഇവ നല്ലപോലെ വഴറ്റുക. ബ്രൗണ്‍ നിറമാകുമ്പോള്‍ വേവിച്ചുവച്ച ബീഫ് പൊടിവര്‍ഗ്ഗങ്ങള്‍ ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് നല്ലപോലെ ഇളക്കി ഒരല്പം വെള്ളം തളിച്ച് 5 മിനിട്ട് മൂടി വയ്ക്കുക. അതുകഴിഞ്ഞ് നല്ലപോലെ ഇളക്കി ഇളക്കി വരട്ടി എടുക്കുക.