15 August, 2021
താറാവു സ്റ്റ്യൂ

ചേരുവകള്‍
താറാവ് കഷണങ്ങളാക്കിയത് – 1 കി. ഗ്രാം
സവാള കഷണങ്ങളാക്കിയത് – 2 കപ്പ്
ചെറിയഉള്ളി കഷണങ്ങളാക്കിയത് – ¼ കപ്പ്
ഇഞ്ചി – 1 ടീസ്പൂണ്‍
വെളുത്തുള്ളി – 2 ടീസ്പൂണ്‍
മല്ലിപൊടി – 2 ടീസ്പൂണ്‍
മഞ്ഞള്‍പൊടി – ½ ടീസ്പൂണ്‍
തേങ്ങയുടെ ഒന്നാം പാല് – 1 കപ്പ്
തേങ്ങയുടെ രണ്ടാം പാല് – 3 കപ്പ്
വിനീഗര്‍ – 1 ടീസ്പൂണ്‍
ഗരംമസാലപൊടി – 1 ടീസ്പൂണ്‍
കടുക് – ½ ടീസ്പൂണ്‍
തൊണ്ടന് മുളക് കീറിയത് – 6 എണ്ണം
വെളിച്ചെണ്ണ – ¼ കപ്പ്
നെയ്യ് – 2 ടീസ്പൂണ്‍
ഉപ്പ്, കറിവേപ്പില – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കുക്കറില്‍ വെളിച്ചെണ്ണ ഒഴിച്ച് ചെറുതായി അരിഞ്ഞ ചെറിയ ഉള്ളി, കടുക്, കറിവേപ്പില ചേര്‍ത്ത് താളിച്ച് ഇതില്‍ സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, ഉപ്പ് ഇവ ചേര്‍ത്ത് വഴറ്റുക. ഇതില്‍ താറാവു കഷണങ്ങള്‍, വിനീഗര്‍, രണ്ടാം പാല് ചേര്‍ത്ത് വേവിക്കുക. ചെറുതായി ചൂടാക്കിയ പൊടിവര്‍ഗ്ഗങ്ങള്‍ ഇതിനോടൊപ്പം ചേര്‍ക്കുക. ചാറു കുറുകി വരുമ്പോള്‍ ഒന്നാം പാല് ചേര്‍ക്കുക. ഇതില്‍ ആവശ്യത്തിന് കറിവേപ്പിലയും ചേര്‍ക്കാം. അവസാനം 2 ടീസ്പൂണ്‍ നെയ്യ് ചേര്‍ക്കുക.