"> ഞണ്ട് തോരന്‍ | Malayali Kitchen
HomeRecipes ഞണ്ട് തോരന്‍

ഞണ്ട് തോരന്‍

Posted in : Recipes on by : Sandhya

ചേരുവകള്‍

ഞണ്ട്  –  1 കിലോ

സവാള –  2 കപ്പ്

പച്ചമുളക്    –  ¼ കപ്പ്

ഇഞ്ചി വെളുത്തുള്ളി  – 1 ടേബിള്‍ സ്പൂണ്‍

തേങ്ങ ചിരകിയത്     –  2 കപ്പ്

മുളകുപൊടി     –  1 ടേബിള്‍ സ്പൂണ്‍

മഞ്ഞള്‍പൊടി   –  ½ ടേബിള്‍ സ്പൂണ്‍

കുരുമുളക് ചതച്ചത്  –  ½ ടേബിള്‍ സ്പൂണ്‍

ജീരകം  –  ½ ടേബിള്‍ സ്പൂണ്‍

ഗരംമസാല –  ½ ടേബിള്‍ സ്പൂണ്‍

വെളിച്ചെണ്ണ     –  ¼ കപ്പ്

കറിവേപ്പില   –  ½ ടേബിള്‍ സ്പൂണ്‍

കടുക് , ഉഴുന്നു പരിപ്പ്     –   1 ടേബിള്‍ സ്പൂണ്‍

വറ്റല്‍മുളക്    –  4  എണ്ണം

ഉപ്പ്, വെള്ളം   –   ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക്, കറിവേപ്പില, ഉഴുന്നുപരിപ്പ് വറ്റല്‍മുളക് ഇവ ഇട്ട് താളിയ്ക്കുക. ഇതില്‍ സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി ചേര്‍ത്ത് വഴറ്റുക. ഇതില്‍ കഴുകിവച്ച ഞണ്ട് ആവശ്യത്തിന് ഉപ്പു പൊടിവര്‍ഗ്ഗങ്ങള്‍ ഇവ ചേര്‍ത്ത് വേവിയ്ക്കുക. ആവശ്യത്തിനു മാത്രം വെള്ളം ചേര്‍ത്താണ് വേവിയ്ക്കേണ്ടത്. ഞണ്ട് വെന്ത് വെള്ളം വറ്റിവരുമ്പോള്‍ തോരത്തിനു ചായ്ച്ചെടുക്കുന്ന തരത്തില്‍ തേങ്ങ, ജീരകം കറിവേപ്പില ഇവ അരച്ച് കറിയില്‍ ചേര്‍ത്ത് വെള്ളം തീരെയില്ലാത്ത പരുവത്തില്‍ ഇളക്കി യോജിപ്പിച്ചെടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *