"> നെയ്യ് ചോറ് | Malayali Kitchen
HomeRecipes നെയ്യ് ചോറ്

നെയ്യ് ചോറ്

Posted in : Recipes on by : Sandhya

ചേരുവകള്‍

ബിരിയാണി അരി  – 2 കപ്പ്

സവാള നീളത്തില്‍ അരിഞ്ഞത്  – ¼ കപ്പ്

നെയ്യ്  –  5 ടേബിള്‍ സ്പൂണ്‍

അണ്ടിപരിപ്പ്  –  10 (രണ്ടായി പിളര്‍ന്നത്)

ഏലക്കായ്  –  4 എണ്ണം

ഗ്രാമ്പൂ –  6 എണ്ണം

കറുവാപ്പട്ട  – 2 കഷ്ണം

പെരുംജീരകം   – 1 ടീസ്പൂണ്‍

കുരുമുളകു പൊടി  – ¼ ടീസ്പൂണ്‍

ഉപ്പ്  – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ബിരിയാണി അരി അര മണിക്കൂര്‍ കുതിര്‍ത്ത് വെള്ളം വാലാനായി വയ്ക്കുക. ചുവടു കട്ടിയുള്ള പാത്രത്തില്‍ നെയ്യ് ഒഴിച്ച് സവാള വഴറ്റുക. പകുതി മാറ്റി, ബാക്കി പകുതി നല്ല ബ്രൗണ്‍ നിറമാകുന്നവരെ വഴറ്റുക. ആ നെയ്യില്‍ തന്നെ അണ്ടിപരിപ്പും വറുത്തുകോരുക. ഈ നെയ്യില്‍ പട്ട, ഗ്രാബൂ, ഏലക്കായ് ഇവ വഴറ്റി നേരത്തെ പകുതി വഴറ്റി വച്ച സവള വെള്ളം വാര്‍ത്ത അരി ഇവയിട്ട് 3 മിനിട്ട് വഴറ്റുക. ഇതില്‍ 4 കപ്പ് തിളച്ച വെള്ളം ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് മൂടി വയ്ക്കുക. വെള്ളം വറ്റി വെന്തുകഴിയുമ്പോള്‍ ഒരു സ്പൂണ്‍ നെയ്യ് അണ്ടിപരിപ്പ്, വറുത്തുവച്ച സവാള കുരുമുളക് പൊടി ഇവ ചേര്‍ത്ത നല്ലപോലെ ഇളക്കി ചൂടോടെ വെജിറ്റബിള്‍ കുറുമയ്ക്കൊപ്പമോ ചിക്കന്‍ കറിയ്ക്കൊപ്പമോ വിളമ്പാം.

Leave a Reply

Your email address will not be published. Required fields are marked *