"> അവല്‍ ലഡു | Malayali Kitchen
HomeRecipes അവല്‍ ലഡു

അവല്‍ ലഡു

Posted in : Recipes on by : Sandhya

ചേരുവകള്‍

അവല്‍ – 1 കപ്പ്

പഞ്ചസാര  – 1 കപ്പ്

ചിരകിയ തേങ്ങ – 1 കപ്പ്

കശുവണ്ടി പരിപ്പ്  – 2 ടീസ്പൂണ്‍

ഉണക്ക മുന്തിരി – 2 ടീസ്പൂണ്‍

നെയ്യ്  – 2 ടീസ്പൂണ്‍

ഏലക്കായ് പൊടി   – ¼ ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

അവല്‍ മിക്സിയിലിട്ട് നല്ലപോലെ പൊടിക്കുക. ഇതില്‍ പഞ്ചസാര, തേങ്ങ ചിരകിയത്, ഏലക്കായ് പൊടി എന്നിവയും ചേര്‍ത്ത് ഒന്നുകൂടി പൊടിക്കുക. ചീനച്ചട്ടിയില്‍ നെയ്യ് ഒഴിച്ച് കശുവണ്ടിപരിപ്പ്, മുന്തിരിങ്ങ ഇവ വറുത്ത് ഈ മിശ്രിതത്തില്‍ ചേര്‍ക്കുക. ബാക്കിയുള്ള നെയ്യ് കൂടി ചേര്‍ത്ത് നല്ലപോലെ കുഴച്ച് ചെറിയ ഉരുളകളാക്കി ഉരുട്ടിയെടുക്കുക. സ്വാദിഷ്ടമായ അവല്‍ ലഡ്ഡു തയ്യാര്‍.

Leave a Reply

Your email address will not be published. Required fields are marked *