"> വറുത്തരച്ച കോഴിക്കറി | Malayali Kitchen
HomeRecipes വറുത്തരച്ച കോഴിക്കറി

വറുത്തരച്ച കോഴിക്കറി

Posted in : Recipes on by : Sandhya

ചേരുവകള്‍

ചിക്കന്‍   – 500 ഗ്രാം

ഇഞ്ചി, വെളുത്തുള്ളി – 2 ടീസ്പൂണ്‍ വീതം

ചെറിയ ഉള്ളി   – 2 കപ്പ്

സവാള  – ½ കപ്പ്

തക്കാളി  –  2 എണ്ണം

പച്ചമുളക്   –  4 എണ്ണം

തേങ്ങ ചിരകിയത് – 1 കപ്പ്

മുളക്പൊടി  – 1 ടീസ്പൂണ്‍

മല്ലിപൊടി  – 3 ടീസ്പൂണ്‍

മഞ്ഞള്‍പൊടി    – ½ ടീസ്പൂണ്‍

ഇറച്ചി മസാല പൊടി – 1 ടീസ്പൂണ്‍

കുരുമുളക്   പൊടി  – ½ ടീസ്പൂണ്‍

പട്ട   –   2 കഷ്ണം

ഗ്രാബു   –   6 എണ്ണം

ഏലക്കായ്   – 4 എണ്ണം

പെരുംജീരകം – 1 ടീ സ്പൂണ്‍

ഉപ്പ്, വെളിച്ചെണ്ണ, കറിവേപ്പില, വെള്ളം – ആവശ്യത്തിന്

കൊത്തമല്ലിയില അരിഞ്ഞത് – കുറച്ച്

തയ്യാറാക്കുന്ന വിധം

ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് പട്ട, ഗ്രാംബു, തക്കോലം, ഏലക്കായ്, കുരുമുളക്, പെരുംജീരകം  ഇവ തേങ്ങ ചേര്‍ത്ത് ചുവക്കെ വറുക്കുക. ഇതിലേക്ക് പൊടിവര്‍ഗ്ഗങ്ങള്‍ ചേര്‍തത് പച്ചമണം മാറുന്നതുവരെ വറുക്കുക. ഈ മിശ്രിതം തണുക്കുമ്പോള്‍ നല്ലപോലെ അരച്ചെടുക്കുക. ചുവടുകട്ടിയുള്ള പാത്രത്തില്‍ 3 ടീസ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് ഇഞ്ചി പച്ചമുളക്, വെളുത്തുള്ളി, രണ്ടുതരത്തിലുള്ള ഉള്ളിയും വഴറ്റി വൃത്തിയാക്കി വച്ചിട്ടുള്ള കോഴികഷണങ്ങള്‍ ഇട്ട് ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് വേവിക്കുക. കഷണങ്ങള്‍ മുക്കാല്‍ വേവാകുമ്പോള്‍ കൂട്ട് വെള്ളത്തില്‍ കലക്കി ഒഴിക്കുക. ഇതോടൊപ്പം കറിവേപ്പിലയും തക്കാളിയും ചേര്‍ത്ത് മൂടിവേവിക്കുക. ഈ കൂട്ട് കഷണങ്ങളില്‍ നല്ലപോലെ പിടിച്ച് ചാറ് കുറുകിവരുമ്പോള്‍ മല്ലിയില ചേര്‍ത്ത് വാങ്ങി ഉപയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *