17 August, 2021
പപ്പായ-കാരറ്റ് ഹല്‍വ

ആവശ്യമായ ചേരുവകള്‍
പപ്പായ -1/2 കപ്പ്
കാരറ്റ് -1/2 കപ്പ്
പഞ്ചസാര -1/4 കപ്പ്
പാല് -1/4 കപ്പ്
നെയ്യ് – 2 ടീസ്പൂണ്‍
അണ്ടിപ്പരിപ്പ് -10 ഗ്രാം
കിസ്മിസ് -10 ഗ്രാം
തയ്യാറാക്കുന്ന വിധം
ചീനച്ചട്ടിയില്‍ നെയ്യ് ഒഴിച്ച് ചൂടാകുമ്പോള്‍ അണ്ടിപ്പരിപ്പും കിസ്മിസും വറുത്തു കോരുക. ആ നെയ്യില്‍ തന്നെ ചുരണ്ടി വെച്ചിരിക്കുന്ന പപ്പായയും കാരറ്റും ഒന്നിച്ച് വഴറ്റുക. നന്നായി വഴറ്റിയ ശേഷം പഞ്ചസാരയും പാലും ചേര്‍ത്ത് വേവിക്കുക. വെന്ത് ജലാംശം കുറയുമ്പോള്‍ ഏലയ്ക്കാപ്പൊടി ചേര്‍ത്ത് ഇളക്കുക. വറുത്തു വെച്ച അണ്ടിപ്പരിപ്പും കിസ്മിസും ചേര്‍ത്തിളക്കി ഇറക്കി വെക്കാം.