17 August, 2021
പൈനാപ്പിള്‍ പായസം

ആവശ്യമായ സാധനങ്ങള്‍
പഴുത്ത പൈനാപ്പിള്‍ – നാലു കപ്പ്
പഞ്ചസാര – ഒന്നരകപ്പ്
ചവ്വരി വേവിച്ചത് – അരകപ്പ്
തേങ്ങാപ്പാല്‍ – നാലു കപ്പ്
വെള്ളം – രണ്ടു കപ്പ്
കേസരി കളര്‍ (മഞ്ഞ ഫുഡ്കളര്‍) – ഒരു നുള്ള്
ഏലയ്ക്കാ പൊടിച്ചത് – അര ടീസ്പൂണ്‍
മില്‍ക് മെയ്ഡ് – അര കപ്പ്
തയാറാക്കുന്നവിധം
അര കപ്പ് ചവ്വരി ആവശ്യത്തിനു വെള്ളം ഒഴിച്ചു വേവിച്ചെടുക്കുക. (ഇത് ഏകദേശം ഒന്നരകപ്പ് ഉണ്ടാകും). പൈനാപ്പിള്‍ കഷണങ്ങള്‍ രണ്ടു കപ്പ് വെള്ളം ഒഴിച്ച് വേവിക്കുക.
പൈനാപ്പിള്‍ പാകത്തിനു വെന്തുകഴിഞ്ഞാല്‍ പഞ്ചസാരയും കേസരികളറും വേവിച്ച ചവ്വരിയും ചേര്‍ത്ത് വീണ്ടും ഒരു അഞ്ചു മിനിറ്റ് വേവിക്കുക. ഇതിലേക്ക് നാലു കപ്പ് ഇടത്തരം അയവിലുള്ള തേങ്ങാപ്പാലും ചേര്‍ത്ത് ചെറുതീയില്‍ തിളപ്പിക്കുക. തിള വന്നുതുടങ്ങുമ്പോള്‍ അര കപ്പ് മില്‍ക്മെയ്ഡും ഏലയ്ക്കാപ്പൊടിയും ചേര്‍ത്ത് നന്നായി ഇളക്കി അടുപ്പില്‍ നിന്നും മാറ്റുക. പായസം തയാര്‍.