"> കടലപ്രഥമന്‍ | Malayali Kitchen
HomeRecipes കടലപ്രഥമന്‍

കടലപ്രഥമന്‍

Posted in : Recipes on by : Sandhya

ചേരുവകള്‍

കടലപ്പരിപ്പ് – 150 ഗ്രാം

ശര്‍ക്കര – 300 ഗ്രാം

തേങ്ങാപ്പാല്(ഒന്നാം പാല് – ഒരു കപ്പ്

രണ്ടാം പാല് – മൂന്നു കപ്പ്

നേര്‍ത്ത മൂന്നാം പാല് – രണ്ട് കപ്പ്

ഏലക്ക പൊടി – സ്വാദിന്

ചുക്കുപൊടി – ഒരു നുള്ള്

ചൗവ്വരി കുതിര്‍ത്തത്

തേങ്ങാക്കൊത്ത്(ചെറുതായി നുറുക്കിയത് – ഒരു ടേബിള്‍ സ്പൂണ്‍

അണ്ടിപ്പരിപ്പ് (പൊട്ടിച്ചത് – രണ്ട് ടേബിള്‍ സ്പൂണ്‍

നെയ്യ് – രണ്ട് ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

കടലപ്പരിപ്പ് വേവിച്ച് മിക്‌സിയില്‍ അടിച്ചെടുക്കുക. കുറച്ച് വെള്ളമൊഴിച്ച് ശര്‍ക്കര പാനീയമാക്കി അരിച്ചെടുത്ത് കടലപ്പരിപ്പും ചേര്‍ത്ത് ഒന്നര സ്പൂണ്‍ നെയ്യും ഒഴിച്ച് വരട്ടുക. ഇതിലേക്ക് കുതിര്‍ത്ത ചൗവ്വരിയും മൂന്നാം പാലും ഒഴിച്ച് തിളപ്പിക്കുക. രണ്ടാംപാലില്‍ ഏലക്കാപൊടിയും ചുക്കുപൊടിയും കലക്കി ഒഴിച്ച് പായസം തിളച്ച് പാകമാകുമ്പോള്‍ വാങ്ങി ഒന്നാം പാല് ഒഴിക്കുക. തേങ്ങാക്കൊത്തും അണ്ടിപ്പരിപ്പും നെയ്യില്‍ വറുത്തിടുക.

Leave a Reply

Your email address will not be published. Required fields are marked *