21 August, 2021
അരിപായസം

ചേരുവകള്‍
ഉണക്കലരി (ചമ്പാ പച്ചരി) – 1 കപ്പ്
തേങ്ങ ചിരകിയത് – 2 കപ്പ്
ഏലയ്ക്കായ് പൊടി – ½ ടീ സ്പൂണ്‍
രസകദളിപഴം – 3 എണ്ണം
നെയ്യ് – ആവശ്യത്തിന്
ഉണക്ക മുന്തിരി – 50 ഗ്രാം
അണ്ടിപരിപ്പ് – 50 ഗ്രാം
ശര്‍ക്കര – 2
തയ്യാറാക്കുന്ന വിധം
അരി നല്ലപോലെ കഴുകി വൃത്തിയാക്കുക. ഈ അരിയില്‍ രണ്ടര കപ്പ് വെള്ളം ചേര്‍ത്ത് വേവിയ്ക്കുക. അരി വെന്ത് കഴിയുമ്പോള്‍ ചീകവച്ച ശര്‍ക്കര ചേര്‍ക്കുക. ചെറുതീയില്‍ ശര്‍ക്കര ഉരുകി തീരുംവരെ ചെറിയ തീയില്‍ വേവിയ്ക്കുക. പായസം കട്ടിയായി വരുമ്പോള്‍ ഏലക്കായ് പൊടിയും തേങ്ങും ചേര്‍ക്കുക. ഇതില്‍ അരിഞ്ഞ രസകദളിപഴം ചേര്‍ക്കുക. അടിയില്‍ പിടിയ്ക്കാതെ അടുപ്പത്തു നിന്നും മാറ്റുക. നെയ്യ് ചീനച്ചട്ടിയില്‍ ഒഴിച്ച് അണ്ടിപരിപ്പും ഉണക്കമുന്തിരിയും വറുത്ത് നെയ്യോടെ പായസത്തിലേക്ക് ഒഴിക്കുക. വളരെ സ്വാദിഷ്ഠമായ ഈ പായസം അമ്പലങ്ങളിലും വിശേഷ പൂജാവേളകളിലും പ്രസാദമായി ഉണ്ടാക്കാറുണ്ട്.