23 August, 2021
ചുണ്ടയ്ക്ക കുഴമ്പ്

ചേരുവകള്‍
ഉണങ്ങിയ ചുണ്ടയ്ക്ക – ½ കപ്പ്
ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് – ¼ കപ്പ്
തേങ്ങ ചിരകിയത് – 1 ½ കപ്പ്
മല്ലിപൊടി – 2 ടീസ്പൂണ്‍
മുളകുപൊടി – 1 ടീസ്പൂണ്‍
കുരുമുളകുപൊടി – ¼ ടീസ്പൂണ്‍
മഞ്ഞള്‍പൊടി – ½ ടീസ്പൂണ്‍
പുളി വെള്ളത്തില്‍ പിഴിഞ്ഞെടുത്തത് – ½ കപ്പ്
വെളിച്ചെണ്ണ, കടുക് – ആവിശ്യത്തിന്
വറ്റല്‍ മുളക്, കറിവേപ്പില, ഉപ്പ്, വെള്ളം – ആവിശ്യത്തിന്
പഞ്ചസാര – ½ ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
ചീനിച്ചട്ടിയില്‍ എണ്ണ ഒഴിച്ച് കടുക്, വറ്റല്‍ മുളക്, കറിവേപ്പില ഇട്ട് താളിച്ച് ഇതില്‍ ഉണങ്ങിയ ചുണ്ടക്ക/ മടത്തക്കാളി ഉള്ളിയോടൊപ്പം വഴറ്റുക. വേറൊരു ചീനിച്ചട്ടിയില്‍ തേങ്ങ, ചുവക്കെ വറുക്കുക. ഇതില്‍ മല്ലിപൊടി, മുളകുപൊടി, കുരുമുളകുപൊടി ചേര്‍ത്ത് വറുത്ത് തണുത്ത ശേഷം നല്ലപോലെ അരച്ചെടുക്കുക. ഇത് പുളിവെള്ളത്തൊടൊപ്പം ചേര്‍ത്ത് വഴറ്റിവച്ച മിശ്രിതത്തില്‍ ആവശ്യത്തിന് വെള്ളവും ഉപ്പും ചേര്‍ത്ത് കുറുക്കി തിളപ്പിച്ചു എടുക്കുക.