24 August, 2021
ഉരുളക്കിഴങ്ങ് കൂട്ടുകറി

ചേരുവകള്‍
കഷണങ്ങളാക്കിയ ഉരുളകിഴങ്ങ് – 3 കപ്പ്
ചെറിയ ഉള്ളി തൊലി കളഞ്ഞത് – 10 എണ്ണം
ഉഴുന്നു പരിപ്പ് – ½ കപ്പ്
മഞ്ഞള്‍പൊടി – ¼ ടീസ്പൂണ്‍
മുളകുപൊടി – 1 ടീസ്പൂണ്‍
മല്ലിപൊടി – 1 ടീസ്പൂണ്‍
ഇഞ്ചി ചതച്ചത് – 1 ടീസ്പൂണ്‍
കറിമസാല – 1 ടീസ്പൂണ്‍
കടുക് (താളിക്കാന്‍) – 1 ടീസ്പൂണ്‍
വറ്റല്‍മുളക് – 3 എണ്ണം
എണ്ണ, ഉപ്പ്, കറിവേപ്പില – ആവശ്യത്തിന്
തേങ്ങയുടെ രണ്ടാം പാല് – 2 കപ്പ്
തേങ്ങയുടെ ഒന്നാം പാല് – 1 കപ്പ്
തയ്യാറാക്കുന്ന വിധം
ഒരു മണിക്കൂര്‍ കുതിര്‍ത്ത ഉഴുന്നുപരിപ്പ് വെള്ളം മാറ്റി വടയ്ക്കു അരയ്ക്കുന്ന പരുവത്തില്‍ അരച്ചെടുക്കുക. ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് ചെറിയ വടയാക്കി എണ്ണയില്‍ വറുത്തുകോരി മാറ്റി വയ്ക്കുക. ചൂടായ ചീനച്ചട്ടിയില്‍ ഉരുളക്കിഴങ്ങ്, ചെറിയ ഉള്ളി ഇവ ആവശ്യത്തിന് വെള്ളം ഒഴിച്ച് മൂടി വേവിക്കുക. കഴിയുന്നതും രണ്ടാം പാലില്‍ വേവിക്കുന്നതാണ് ഉത്തമം. വെന്തശേഷം പൊടി വര്‍ഗ്ഗങ്ങള്‍ ചേര്‍ക്കുക. കറിയില്‍ നല്ലതുപോലെ മസാല പിടിച്ച ശേഷം ഒന്നാല്‍ പാല് ചേര്‍ത്ത് കുറുകി എടുക്കുക. ഇതില്‍ ചീനച്ചട്ടിയില്‍ കടുക്, വറ്റല്‍മുളക്, കറിവേപ്പില ഇവ ചേര്‍ത്ത് താളിച്ച് കറിയില്‍ ഒഴിക്കുക. ഇതിലേക്ക് മാറ്റി വച്ചിട്ടുള്ള വടകള്‍ ഇട്ട് ഇളക്കി യോജിപ്പിച്ച് ഉപയോഗിക്കാം.