24 August, 2021
ചൗവരി പായസം

ചേരുവകൾ…
ചൗവരി അര കിലോ
തേങ്ങാ പാൽ
ഒന്നാം പാൽ രണ്ട് തേങ്ങയുടെ പാൽ
രണ്ടാം പാൽ രണ്ട് തേങ്ങയുടെ പാൽ
നെയ്യ് 100 ഗ്രാം
മിൽക്ക് മെയ്ഡ് 4 സ്പൂൺ
പഞ്ചസാര അര കിലോ
കശുവണ്ടി 100 ഗ്രാം
ബദാം 100 ഗ്രാം
മുന്തിരി 100 ഗ്രാം
ഏലയ്ക്ക പൊടിച്ചത് 2 സ്പൂൺ
തയ്യാറാക്കുന്ന വിധം…
ചൗവരി വേകാൻ ആവശ്യമുള്ള വെള്ളം ഒഴിച്ച് നന്നായി വെന്തു കഴിയുമ്പോൾ തണുത്തവെള്ളത്തിൽ മൂന്ന് തവണ കഴുകിയെടുക്കുക. ചൗവരിയിലെ കൊഴുപ്പ് പോലെ തോന്നുന്നത് മാറുന്നതിനാണ് തണുത്ത വെള്ളത്തിൽ കഴുകുന്നത്.
ഒരു ഉരുളിയിൽ രണ്ട് സ്പൂൺ നെയ്യ് ഒഴിച്ച് ചൂടാകുമ്പോൾ ചൗവരി ചേർത്ത് ചൂടാക്കിയതിനു ശേഷം, അതിലേക്കു തേങ്ങാ പാലിന്റെ രണ്ടാം പാൽ ചേർത്ത് ഒപ്പം പഞ്ചസാരയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഒന്ന് കുറുകി തുടങ്ങുമ്പോൾ അതിലേക്കു മിൽക്ക് മെയ്ഡ് ചേർത്ത് ഒപ്പം ഒന്നാം പാൽ കൂടെ ചേർത്ത്, അതിലേക്കു ഏലയ്ക്ക പൊടിയും കൂടെ ചേർക്കുക. എല്ലാം നന്നായി കുറുകാൻ തുടങ്ങുമ്പോൾ തീ അണച്ചു അതിലേക്കു നെയ്യിൽ വറുത്തു എടുത്ത കശുവണ്ടി, മുന്തിരി, ബദാം എന്നിവ വറുത്തതും ചേർത്ത് ഉപയോഗിക്കാവുന്നതാണ്.