25 August, 2021
വറുത്തരച്ച മീന്‍കറി

ചേരുവകള്‍
മീന്‍ കഷണങ്ങള്‍ – ½ കിലോ
ചെറിയ ഉള്ളി രണ്ടായി മുറിച്ചത് – ½ കപ്പ്
പച്ചമുളക് രണ്ടായി കീറിയത് – 5 എണ്ണം
തക്കാളി നാലായി മുറിച്ചത് – 2 എണ്ണം
ഇഞ്ചി ചെറുതായി അരിഞ്ഞത് – 1 ടേബിള്‍ സ്പൂണ്‍
തേങ്ങ ചിരകിയത് – 1½ കപ്പ്
മുളകുപൊടി1 – ¼ ടേബിള്‍ സ്പൂണ്‍
മല്ലിപൊടി – 2 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പൊടി – ¼ ടേബിള്‍ സ്പൂണ്‍
കുരുമുളക് – 8 എണ്ണം
മുരിങ്ങയ്ക്ക രണ്ടായി കീറി 2 നീളത്തില്‍ അരിഞ്ഞത് – ½ കപ്പ്
കടുക് – ½ ടേബിള്‍ സ്പൂണ്വറ്റല് മുളക് – 4
പുളി – നെല്ലിയ്ക്ക വലുപ്പത്തില്‍
വെളിച്ചെണ്ണ, ഉപ്പ് വെള്ളം ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് ചിരകിയ തേങ്ങ നല്ല ചുവക്കെ വറുക്കുക. ഇതില്‍ മുളകുപൊടി, മല്ലിപൊടി, മഞ്ഞള്‍പൊടി ഇവ ചേര്‍ത്ത് 5 മിനിട്ടു കൂടി വറുക്കുക. കരിഞ്ഞു പോകരുത്, തണുത്ത് ശേഷം ഇത് നല്ലപോലെ അരച്ചു മാറ്റിവയ്ക്കുക. ഒരു മണ്‍ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ഉള്ളി, പച്ചമുളക്, ഇഞ്ചി, കറിവേപ്പില ചേര്‍ത്ത് വഴറ്റുക. ഇതില്‍ പുളിവെള്ളത്തില്‍ കുതിര്‍ത്ത് പിഴിഞ്ഞെടുത്ത പുളിവെള്ളം, മുരിങ്ങകായ ചേര്‍ത്ത് ആവശ്യത്തിന് വെള്ളം ഉപ്പ് അരിഞ്ഞുവച്ച തക്കാളി ചേര്‍ത്ത് കലക്കി വയ്ക്കുക. അടുപ്പത്തു വച്ച് തിളവരുമ്പോള്‍ മീന്‍ കഷണങ്ങള്‍ ഇട്ട് മൂടി ഇടത്തരം തീയില്‍ വേവിയ്ക്കുക കഷണങ്ങള്‍ വെന്ത് ചാറുകുറുകി വരുമ്പോള്‍ ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് കടുക്, വറ്റല്‍മുളക്, കറിവേപ്പില ചേര്‍ത്ത് താളിച്ച് കറിയിലേയ്ക്കു ചേര്‍ക്കുക.