"> കുഴി പനിയാരം | Malayali Kitchen
HomeRecipes കുഴി പനിയാരം

കുഴി പനിയാരം

Posted in : Recipes on by : Sandhya

ചേരുവകൾ

ഇഡലി / ദോശ മാവ് – 1 കപ്പ് അല്ലെങ്കിൽ ആവശ്യത്തിന്

കാരറ്റ് ചീകി എടുത്തത് – 1 /4 കപ്പ്

മല്ലിയില അരിഞ്ഞത് – 1 ടീസ്പൂൺ

കടുക് – 1 ടീസ്പൂൺ

കറിവേപ്പില – 1 ടീസ്പൂൺ

ഉപ്പ് – ആവശ്യത്തിന്

എണ്ണ – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഒരു പാനിൽഎണ്ണ ഒഴിച്ച് ചൂടാവുമ്പോൾ കടുകു പൊട്ടിക്കുക. അതിലേക്കു കറിവേപ്പില ഇടുക. അതിനു ശേഷം ഗ്രേറ്റ് ചെയ്ത കാരറ്റും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി വഴറ്റുക.
വഴറ്റിയ കാരറ്റ് ഇഡലി/ദോശ മാവിലേക്കു ചേർത്ത് നന്നായി ഇളക്കുക. മല്ലിയില അരിഞ്ഞതും ചേർത്ത് നന്നായി ഇളക്കുക. ഒരു അപ്പം പാൻ ചൂടാക്കി ഓരോ കുഴിയിലേക്കും എണ്ണ ഒഴിക്കുക.
തയാറാക്കിയ മാവ് ഓരോ കുഴിലേക്കും ഒഴിച്ച് 2 – 3 മിനിറ്റ് വെന്ത ശേഷം വശം തിരിച്ച് ഇട്ടു പാകം ചെയ്യുക.രുചികരമായ വെജിറ്റബിൾ കുഴിപനിയാരം റെഡി. ചട്നി അല്ലെങ്കിൽ സാമ്പാർ കൂട്ടി കഴിക്കാം.

Leave a Reply

Your email address will not be published. Required fields are marked *