"> ഈന്തപ്പഴം ബദാം പായസം | Malayali Kitchen
HomeRecipes ഈന്തപ്പഴം ബദാം പായസം

ഈന്തപ്പഴം ബദാം പായസം

Posted in : Recipes on by : Sandhya

ചേരുവകൾ

പാൽ – ഒന്നര ലീറ്റർ

പഞ്ചസാര – 250 ഗ്രാം

നെയ്യ് – രണ്ടു വലിയ സ്പൂൺ

ഈന്തപ്പഴം – 250 ഗ്രാം, കുരു കളഞ്ഞ് ചെറിയ കഷണങ്ങളാക്കിയത്

ബദാം – 50 ഗ്രാം, തൊലി കളഞ്ഞ് അരച്ചത്

ഏലയ്ക്കാപ്പൊടി – ഒരു ചെറിയ സ്പൂൺ

.ബദാം നുറുക്കിയത് – അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം

പാനിൽ പാലും പഞ്ചസാരയും ചേർത്ത് കുറുക്കുക. പാൽ ഒരു ലീറ്ററായി കുറുകുമ്പോൾ വാങ്ങി വയ്ക്കുക.ഉരുളിയിൽ നെയ്യ് ചൂടാക്കി ഈന്തപ്പഴം ചേർത്തു വഴറ്റണം.ഇതിലേക്ക് ബദാം അരച്ചതും ചേർത്തു നന്നായി യോജിപ്പിക്കുക.പാൽ കുറുകിയതും ചേർത്തു നന്നായി തിളയ്ക്കുമ്പോൾ ഏലയ്ക്കാപ്പൊടി ചേർത്തു വാങ്ങണം.ബദാം നുറുക്കിയതു കൊണ്ട് അലങ്കരിച്ചു വിളമ്പാം.

Leave a Reply

Your email address will not be published. Required fields are marked *