27 August, 2021
ഫ്രഷ് ലൈം ജ്യൂസ്

ചേരുവകൾ :
1) നാരങ്ങ- 1-2
2) ഇഞ്ചി – ഒരു ചെറിയ കഷണം
3) പഞ്ചസാര/കൽക്കണ്ടം – 2-3 സ്പൂൺ (മധുരത്തിന് അനുസരിച്ച്)
4) ഏലക്കായ – 2-3
5) വെള്ളം – ആവശ്യാനുസരണം
6)സബ്ജ സീഡ്സ് (ആവശ്യമെങ്കിൽ) – 1 സ്പൂൺ
7)ഐസ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
വേണ്ട സബ്ജ സീഡ്സ് വെള്ളത്തിൽ കുതിർത്തു വയ്ക്കുക. നാരങ്ങാ തൊലി കളഞ്ഞു കുരു എല്ലാം മാറ്റുക. ഒരു ചെറിയ കഷണം തൊലി മാത്രം ബാക്കിവയ്ക്കുക.ശേഷം ഇഞ്ചി, പഞ്ചസാര, ഏലക്കായ എന്നീ ചേരുവകളും ചേർത്ത് മിക്സിയുടെ ജാറിലിട്ട് കുറച്ചു വെള്ളം ചേർത്ത് അരയ്ക്കുക. ഐസ് ആവശ്യമെങ്കിൽ ചേർക്കാം. കൂടുതൽ വെള്ളം ചേർത്തോ അല്ലാതെയോ അരിച്ചെടുക്കുക.