8 September, 2021
പുഴുക്കലരി കൊഴുക്കട്ട

ചേരുവകള്‍
പുഴുക്കലരി – 2 കപ്പ് (റവ പരുവത്തില്‍)
തേങ്ങ ചിരകിയത് – 1 കപ്പ്
ജീരകം – 1 ടീസ്പൂണ്‍
കടുക് – 1 ടീസ്പൂണ്‍
പച്ചമുളക് ചെറുതായി അരിഞ്ഞത് – 4
ചെറുതായി അരിഞ്ഞ ചെറിയഉള്ളി – 6
എണ്ണ, ഉപ്പ് – ആവശ്യത്തിന്
ഉഴുന്നു പരിപ്പ് – 1 ടീസ്പൂണ്‍
ചെറുതായി അരിഞ്ഞ കറിവേപ്പില – കുറച്ച്
മഞ്ഞള്‍പ്പൊടി – ½ ടീസ്പൂണ്‍
എണ്ണ, ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചുവടു കട്ടിയുള്ള ചീനിചട്ടിയില്‍ എണ്ണ ഒഴിച്ച് കടുക്, ഉഴുന്നുപരിപ്പ്, കറിവേപ്പില ചേര്‍ത്ത് താളിച്ചശേഷം ഉള്ളി, ജീരകം, പച്ചമുളക്, മഞ്ഞള്‍പൊടി ഇവ ഇട്ട് വഴറ്റിയശേഷം 4 ഗ്ലാസ് വെള്ളവും ഉപ്പും ചേര്‍ത്ത് നല്ലപോലെ വെട്ടിതിളപ്പിക്കണം. ഇതില്‍ പൊടിച്ചുവച്ച പച്ചരി ചേര്‍ത്ത് അടിയില്‍ പിടിക്കാതെ ഇളക്കി ഉപ്പുമാവ് പരുവത്തില്‍ തെങ്ങയും ചേര്‍ത്ത് വാങ്ങി വയ്ക്കുക. തണുത്ത ശേഷം ചെറുനാരങ്ങാ വലുപ്പത്തില്‍ ഉരുട്ടി അപ്പചെമ്പില്‍ വച്ച് ആവികയറ്റി എടുക്കണം തികച്ചും വ്യത്യസ്തമായതും രുചിയേറിയതുമായ ഒന്നാണിത്.