"> മസാല റൈസ്‌ | Malayali Kitchen
HomeRecipes മസാല റൈസ്‌

മസാല റൈസ്‌

Posted in : Recipes on by : Sandhya

ആവശ്യമുള്ള സാധനങ്ങള്‍

ബട്ടര്‍ – ഒരു ടേബിള്‍ സ്‌പൂണ്‍

പച്ച, ചുവപ്പ്‌, മഞ്ഞ നിറങ്ങളിലുള്ള ക്യാപ്‌സിക്കം – ഓരോന്നിന്റെയും പകുതി വീതം ചെറിയ

ചതുരകഷ്‌ണങ്ങളാക്കിയത്‌.

കുരുമുളകുപൊടി – ഒരു ടേബിള്‍ സ്‌പൂണ്‍

ചിക്കന്‍ ക്യൂബ്‌സ് – നാലെണ്ണം

ബസുമതി അരി – രണ്ട്‌ കപ്പ്‌

ഉപ്പ്‌ – പാകത്തിന്‌

തയാറാക്കുന്ന വിധം

കുക്കറില്‍ ബട്ടര്‍ ഇട്ട്‌ ചൂടാകുമ്പോള്‍ ക്യാപ്‌സിക്കം വഴറ്റുക. ഇതിലേക്ക്‌ കുരുമുളക്‌ പൊടിയും ചിക്കന്‍ ക്യൂബ്‌സും ചേര്‍ക്കുക. ശേഷം അരിയും വെള്ളവും ചേര്‍ത്തിളക്കി ഒരു വിസില്‍ വരുന്നതുവരെ വേവിക്കുക. കുക്കര്‍ അടുപ്പില്‍ നിന്ന്‌ ഇറക്കി ആവി പോയശേഷം തുറന്ന്‌ പാകത്തിന്‌ ഉപ്പും ചേര്‍ത്ത്‌ ചൂടോടെ ഉപയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *