10 September, 2021
ആപ്പിള്‍ ഹണി കേക്ക്

ചേരുവകൾ
ആപ്പിള്‍ അരിഞ്ഞത്
തേന്‍ അരക്കപ്പ്
മൈദ 800 ഗ്രാം
ഉണക്കമുന്തിരി കാല്‍ക്കപ്പ്
മഞ്ഞ ഫുഡ് കളര്‍ ഒരുനുള്ള്
ചെറീസ് അരിഞ്ഞത് പത്തെണ്ണം
വെണ്ണ 400 ഗ്രാം
ബേക്കിങ് പൗഡര്‍ ഒരുനുള്ള്
പഞ്ചസാര 250 ഗ്രാം
നെയ്യ് 50 മില്ലി
തയ്യാറാക്കുന്നവിധം
ആപ്പിള്‍ കുനുകുനെ അരിഞ്ഞത്, തേന്‍ എന്നിവ നെയ്യ് ചേര്‍ത്ത് കുഴച്ചതിന് ശേഷം മാറ്റിവെക്കുക. മൈദപ്പൊടി, ബേക്കിങ് പൗഡര്‍, മഞ്ഞ ഫുഡ് കളര്‍ എന്നിവ നന്നായി മിക്സാക്കി കുഴച്ചുവെക്കുക. വെണ്ണയില്‍ പഞ്ചസാര നന്നായിഅടിച്ച് പതപ്പിക്കുക അതിലേക്ക് പശുനെയ്യില്‍ തേനൊഴിച്ച് കുഴച്ചെടുത്ത ആപ്പിള്‍ എന്നിവ ചേര്‍ത്ത് നന്നായി മിക്സ് ചെയ്തതിനുശേഷം
ബട്ടര്‍പേപ്പര്‍ വിരിച്ച ബേക്കിങ് പാത്രത്തില്‍ ഒഴിക്കുക. അണ്ടിപ്പരിപ്പോ ചെറീസോ വെച്ച് മുകള്ഭാഗം അലങ്കരിച്ചശേഷം ബേക്കിങ്തട്ട് ഓവനില്‍ വെച്ച് 180 ഡിഗ്രി ചൂടില്‍ 40 മിനിറ്റ് വേവിക്കുക. ആപ്പിള്‍ ഹണി കേക്ക് തട്ടില്‍ നിന്ന് ഒഴിവാക്കിയുപയോഗിക്കാം.