12 September, 2021
പാഷൻ ഫ്രൂട്ട് ജ്യൂസ് വിത്ത് മിന്റ്

ചേരുവകൾ
പാഷൻ ഫ്രൂട്ട് – 4 എണ്ണം
വെള്ളം – 3 ഗ്ലാസ്
ഇഞ്ചി – ഒരു കഷ്ണം (ചെറുത് )
മിന്റ് – ആവശ്യത്തിന്
ഉപ്പ് – 1 നുള്ള്
പഞ്ചസാര – മധുരത്തിന് അനുസരിച്ചു
മുളക് – 1 (ചെറുത് )
ഐസ് ക്യൂബ്സ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
പാഷൻ ഫ്രൂട്ട് പൾപ്പ് എടുത്തു ഒരു ജാറിൽ ഇടുക (ജ്യൂസ് ജാർ) ബാക്കി ഐറ്റംസ് എല്ലാം ഇതിൽ തന്നെ ഇട്ടിട്ടു മിക്സിയിൽ വെള്ളം കൂടി ചേർത്തു അടിച്ചു ഐസ് ക്യൂബ്സ് ഇട്ടു എടുക്കുക. രുചികരമായ പാഷൻ ഫ്രൂട്ട് മിന്റ് ജ്യൂസ് റെഡി.