13 September, 2021
കാരമല്‍ ബ്രെഡ് പുഡിങ്

ചേരുവകള്‍:
ബ്രെഡ് -മൂന്ന് കഷ്ണം
പാല് -മൂന്ന് കപ്പ്
മുട്ട -മൂന്നെണ്ണം
പഞ്ചസാര -ആറ് ടേബ്ള്‍ സ്പൂണ്‍
വാനില എസന്‍സ് -മൂന്ന് തുള്ളി
തയാറാക്കുന്ന വിധം:
ബ്രെഡിന്റെ വശങ്ങള് നീക്കി നാലു കഷ്ണങ്ങളാക്കുക. തിളപ്പിച്ചാറിയ പാലില്‍ അഞ്ചു ടേബ്ള്‍ സ്പൂണ്‍ പഞ്ചസാര ചേര്‍ത്ത് ഇതില്‍ ബ്രെഡ് മുക്കി വെക്കുക. മിക്സിയില്‍ മുട്ട നന്നായി അടിക്കുക. ഇതില്‍ പാല്‍കൂട്ടും എസന്‍സും ചേര്‍ത്ത് നന്നായി അടിക്കുക. ചുവടു കട്ടിയുള്ള പാത്രത്തില്‍ ബാക്കി പഞ്ചസാര ചേര്‍ത്ത് കാരമലാക്കുക. നെയ്യ് തടവിയ പാത്രത്തിലേക്ക് പഞ്ചസാര കാരമല്‍ ഒഴിച്ച് പരത്തുക. ഇതിലേക്ക് പുഡിങ് മിശ്രിതം ചേര്‍ത്ത് ആവിയില്‍ വേവിക്കുക.