13 September, 2021
കല്ലുമ്മക്കായ ഉലര്‍ത്തിയത്

ആവശ്യമുള്ള സാധനങ്ങള്‍
വൃത്തിയാക്കിയ കല്ലുമ്മേക്കായ – 500 ഗ്രാം
തേങ്ങാ തിരുമ്മിയത് – അരക്കപ്പ്
മുളകുപൊടി – ഒരു ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി – അരടീസ്പൂണ്‍
കുരുമുളക് ചതച്ചത് – അരടീസ്പൂണ്‍
ഇഞ്ചി അരിഞ്ഞത് – അരടീസ്പൂണ്‍
വെള്ളം – ഒരു കപ്പ്
വാളന്‍പുളി – ഒരു ടീസ്പൂണ്‍
ഉപ്പ് – ഒരു ടീസ്പൂണ്‍
വെളിച്ചെണ്ണ – ഒരു ടേബിള്‍സ്പൂണ്‍
ചുവന്നുള്ളി അരിഞ്ഞത് – പന്ത്രണ്ട് എണ്ണം
വെളുത്തുള്ളി അരിഞ്ഞത് – നാല്
കറിവേപ്പില – പാകത്തിന്
തയാറാക്കുന്ന വിധം
കല്ലുമ്മേക്കായയില്‍ വെളുത്തുള്ളി, ചുവന്നുള്ളി, കറിവേപ്പില, വെളിച്ചെണ്ണ ഇവ ഒഴികെ ബാക്കി ചേരുവകള്‍ ചേര്‍ക്കുക. വെള്ളം മുക്കാലും വറ്റുന്നതുവരെ ഏകദേശം അഞ്ചുമിനിറ്റ് വേവിക്കുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി, ഇതില്‍ ചുവന്നുള്ളി ഇട്ട് മൂപ്പിക്കുക. അതിനുശേഷം വെളുത്തുള്ളി, കറിവേപ്പില എന്നിവ ചേര്‍ത്ത് രണ്ടുമിനിറ്റു കൂടി മൂപ്പിക്കണം. ഉള്ളി നേരിയ ബ്രൗണ്‍നിറമാവുന്നതുവരെ മൂപ്പിക്കണം. ഇതില്‍ വേവിച്ച കല്ലുമ്മേക്കായും വെന്ത വെള്ളവും കൂടി ഒഴിച്ച് ഏകദേശം അഞ്ചുമിനിറ്റ് നല്ലതുപോലെ ഇളക്കി ഉലര്‍ത്തിയെടുക്കുക.