13 September, 2021
മീന്‍ മുളകിട്ടത്

ആവശ്യമുള്ള സാധനങ്ങള്‍
നെയ്മീന് – 300 ഗ്രാം
ചെറിയ ഉള്ളി (ചെറുതായി മുറിച്ചത്) – പത്ത് എണ്ണം
പച്ചമുളക് (വട്ടത്തില്‍ മുറിച്ചത്)- ആറെണ്ണം
വെളുത്തുള്ളി (ചതച്ചത് )- ഏഴ് അല്ലി
തക്കാളി (വലുത് നാലായി മുറിച്ചത്) – രണ്ടെണ്ണം
മുളകുപൊടി – മൂന്ന് ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി – ഒരു ടീസ്പൂണ്‍
പുളി – ഒരു ചെറുനാരങ്ങാ വലുപ്പത്തില്‍
ഉലുവ – ഒരു ടീസ്പൂണ്‍
കടുക് – ഒരു ടീസ്പൂണ്‍
വെളിച്ചെണ്ണ – രണ്ട് ടേബിള്‍സ്പൂണ്‍
കറിവേപ്പില – രണ്ട് തണ്ട്
ഉപ്പ് – പാകത്തിന്
തയാറാക്കുന്നവിധം
നെയ്മീന് കഷണങ്ങളായി മുറിച്ച് വൃത്തിയായി കഴുകി എടുക്കുക. പുളി അല്പം വെള്ളത്തില്‍ കുതിര്‍ത്തുവയ്ക്കണം. ഒരു മണ്‍ചട്ടിയില്‍ വെളിച്ചെണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ കടുക് ഇട്ട് പൊട്ടിച്ചതിനുശേഷം ഉലുവ, ഉള്ളി, പച്ചമുളക്, വെളുത്തുള്ളി എന്നിവ കൂടെ ഇട്ട് അല്പം നിറം മാറുന്നതുവരെ ഇളക്കുക. തുടര്‍ന്ന് മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും ചേര്‍ത്തിളക്കുക. മീനും കറിവേപ്പിലയും ഉപ്പും ചേര്‍ത്ത് കഷണങ്ങള്‍ വെന്ത് ചാറ് അല്പം കുറുകിയാല്‍ ഇറക്കി ഇളക്കി ഉപയോഗിക്കാം.