14 September, 2021
ചീരയില ബജി

ചേരുവകള്‍
വള്ളി ചീരയില- 10 എണ്ണം
കടലമാവ് ആവശ്യത്തിന്
മുളക് പൊടി- 2 ടേപിള്‍ സ്പൂണ്‍
കായപ്പൊടി- അര ടേബിള്‍ സ്പൂണ്‍
മൈദ- 1 ടേബിള്‍ സ്പൂണ്‍
പൊരുംജീരകം- അര ടേബിള്‍ സ്പൂണ്‍
ഉപ്പ്
വെള്ളം
എണ്ണ
തയ്യാറാക്കുന്ന രീതി
മൈദമാവ്, കടലമാവ്, മുളക്പൊടി, പൊരുംജീരകം, കായപ്പൊടി എന്നിവ വെള്ളവും ഉപ്പും ചേര്‍ത്ത് കുറച്ച് അയഞ്ഞ രീതിയില്‍ കുഴയ്ക്കുക. ശേഷം വള്ളി ചീരയില മസാലക്കൂട്ടില്‍ മുക്കി തിളച്ച എണ്ണയില്‍ വറക്കുക.