14 September, 2021
ഫിഷ് ബോൾസ്

ആവശ്യമുള്ള സാധനങ്ങൾ
മീൻ – അരക്കിലോ (ഏതെങ്കിലും)
സവാള – രണ്ടെണ്ണം (കൊത്തിയരിഞ്ഞത്)
ഉരുളക്കിഴങ്ങ ്- രണ്ടെണ്ണം (പുഴുങ്ങിഉടച്ചത്്)
മുട്ട – ഒരെണ്ണം (അടിച്ചെടുത്തത്)
പച്ചമുളക ്- മൂന്നെണ്ണം (ചെറുതായി അരിഞ്ഞത്)
ഇഞ്ചി – ഒരു കഷണം (ചെറുതായി അരിഞ്ഞത്)
മുളകുപൊടി – ഒരു ടേബിൾ സ്പൂൺ
എണ്ണ – പാകത്തിന്
വിനാഗിരി – ഒരു ടീസ്പൂൺ
ബ്രഡ് പൊടിച്ചത് – ഒരു കപ്പ്
ഉപ്പ് – പാകത്തിന്
തയാറാക്കുന്ന വിധം
മീൻ കഴുകി വൃത്തിയാക്കി വിനാഗിരി ചേർത്ത് വേവിക്കുക. വെന്തുകഴിയുമ്പോൾ മുള്ള് നീക്കിയെടുക്കാം. ഒരു ഫ്രയിംഗ് പാനിൽ എണ്ണ ചൂടാക്കി പച്ചമുളക്,ഇഞ്ചി, സവാള അൽപ്പം ഉപ്പ് എന്നിവ ചേർത്ത് വഴറ്റി എടുക്കുക.
ഇതിലേക്ക് മീൻ,ഉരുളക്കിഴങ്ങ് എന്നിവയും മുളകുപൊടിയും ചേർത്ത് ഇളക്കി നന്നായി വഴറ്റുക. തണുത്ത ശേഷം ചെറിയ ഉരുളകളാക്കി മുട്ടയിൽ മുക്കി റൊട്ടിപ്പൊടിയിൽ പൊതിഞ്ഞെടുത്ത് വറുത്തെടുക്കാം.