15 September, 2021
വേണാട് പാൽ കൊഞ്ച്

ചേരുവകൾ:
ചെമ്മീൻ – 3/4 കിലോ
കുരുമുളക് പൊടി -1 ടേബിൾസ്പൂൺ
വറ്റൽ മുളക് ചതച്ചത് -1 ടേബിൾസ്പൂൺ
വെളുത്തുള്ളി -1 എണ്ണം
ഉപ്പ് -ആവശ്യത്തിന്
മഞ്ഞൾ പൊടി -1/2 ടീസ്പൂൺ
വെളിച്ചെണ്ണ -2 ടേബിൾസ്പൂൺ
ഇഞ്ചി നീളത്തിൽ അരിഞ്ഞത് -ചെറിയ കഷ്ണം
നാളികേര പാൽ -1/2 നാളികേരത്തിന്റെ പകുതി
കറി വേപ്പില -ആവശ്യത്തിന്
പച്ചമുളക് -4 എണ്ണം
ഉണ്ടാക്കുന്ന വിധം:
ചെമ്മീനിലേക്ക് ഉപ്പും, മഞ്ഞൾ പൊടിയും, ചതച്ച വറ്റൽമുളകും, കുരുമുളക് പൊടിയും, വെളുത്തുള്ളി തോലോടു കൂടിയത് ചതച്ചതും വെളിച്ചെണ്ണയും ചേർത്ത് മസാല തേച്ചു പിടിപ്പിച്ചു 1/2 മണിക്കൂർ വെക്കുക. ശേഷം ഒരു പാൻ ചൂടാക്കി അതിലേക് വെളിച്ചെണ്ണ ഒഴിച്ച് ചെമ്മീൻ ചുട്ടെടുക്കുക. അതിന്റെ മുകളിലേക്കു പച്ചമുളകും, അരിഞ്ഞുവെച്ച ഇഞ്ചിയും ഇട്ട് കൊടുക്കുക.
ശേഷം ചെമ്മീൻ മറിച്ചിട്ടു കൊടുക്കുക. ഒരു പാത്രത്തിൽ നാളികേരപ്പാലും, വെളിച്ചെണ്ണയും, കറിവേപ്പിലയും, ചേർത്തു യോജിപ്പിച്ചു വെക്കുക. ഈ മിശ്രിതം തയ്യാറാക്കി വെച്ച ചെമ്മീന്റെ മുകളിലേക്കു ഒഴിച്ച് കൊടുത്തു വറ്റിച്ചെടുക്കുക. വേണാട് പാൽ കൊഞ്ച് റെഡി. ചോറിന്റെയും ചപ്പാത്തിയുടേയും കൂടെയെല്ലാം കഴിക്കാം.