"> ബനാന സാന്‍വിച്ച്‌ | Malayali Kitchen
HomeFood Talk ബനാന സാന്‍വിച്ച്‌

ബനാന സാന്‍വിച്ച്‌

Posted in : Food Talk on by : Sandhya

ആവശ്യമുള്ള സാധനങ്ങള്‍

വീറ്റ്‌ ബ്രെഡ്‌ – നാലെണ്ണം

പീനട്ട്‌ ബട്ടര്‍ – പാകത്തിന്‌

ഏത്തപ്പഴം (വട്ടത്തില്‍ അരിഞ്ഞത്‌) – മൂന്നെണ്ണം

തേന്‍ – രണ്ട്‌ ടേബിള്‍സ്‌പൂണ്‍

തയാറാക്കുന്നവിധം

വീറ്റ്‌ ബ്രെഡിന്‌ മുകളില്‍ പീനട്ട്‌ ബട്ടര്‍ തേയ്‌ക്കുക. ഏത്തപ്പഴം അരിഞ്ഞത്‌ ഇതിനുമുകളില്‍ നിരത്തുക. മുകളില്‍ തേന്‍ ഒഴിക്കുക. മറ്റൊരു ബ്രെഡുകൊണ്ട്‌ മൂടുക. നോണ്‍സ്‌റ്റിക്‌ പാനില്‍ ബട്ടര്‍ ഉരുക്കി ബ്രെഡ്‌ വയ്‌ക്കുക. നന്നായി അമര്‍ത്തി തിരിച്ചും മറിച്ചും ടോസ്‌റ്റ് ചെയ്യുക. കോണോടുകോണ്‍ മുറിച്ച്‌ വിളമ്പാം.

Leave a Reply

Your email address will not be published. Required fields are marked *