"> പെസഹാ അപ്പം | Malayali Kitchen
HomeFood Talk പെസഹാ അപ്പം

പെസഹാ അപ്പം

Posted in : Food Talk on by : Sandhya

ചേരുവകൾ

അരിപ്പൊടി: 2 കപ്പ് (വറുത്തത്)

തേങ്ങ ചിരകിയത് : ഒന്നേകാൽ കപ്പ്

ഉഴുന്ന് : ഒരു പിടി (വെള്ളത്തിൽ കുതിർക്കണം)

ചുവന്നുള്ളി : 5-6

വെളുത്തുള്ളി – 2 അല്ലി

ജീരകം – കാൽ സ്പൂൺ

ഉപ്പ് – ആവശ്യത്തിന്

വെള്ളം – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

തന്നെ വെള്ളത്തിൽ കുതിർത്ത ഉഴുന്ന് ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക്കണം. ഇതിന് പുറമേ ചിരകിയ തേങ്ങയും ജീരകവും പരുക്കനായി വേറെ തന്നെ അരച്ചെടുക്കണം. ചുവന്നുള്ളിയും വെളുത്തുള്ളിയും ഇതുപോലെ വേറെത്തന്നെ അരച്ച് കുഴമ്പുരൂപത്തിലാക്കണം. പിന്നീട് ഒരു വലിയ പാത്രത്തിൽ അരിപ്പൊടിയെടുത്ത് ഇതിലേക്ക് അരച്ച് വച്ച ഉഴുന്നും തേങ്ങയും ചുവന്നുള്ളി- വെളുത്തുളളി പേസ്റ്റും ആവശ്യത്തിന് വെള്ളവും ചേർത്ത് നല്ല കുഴമ്പു പരുവത്തിൽ ആക്കുക. മൂന്ന് മണിക്കൂറിന് ശേഷം അപ്പച്ചെമ്പിന്റെ തട്ടിൽ നിരത്തിയ വാഴയിലയിലേക്ക് ഈ മാവ് കോരിയൊഴിക്കുക. ഇതിന്റെ മുകളിലായി കുരുത്തോല കൊണ്ട് കുരിശ് ഉണ്ടാക്കി വക്കാം. ഇത് പതിനഞ്ച് മിനിട്ട് ആവിയിൽ വേവിച്ചെടുക്കുക. പെസഹാ അപ്പം തയ്യാർ.

Leave a Reply

Your email address will not be published. Required fields are marked *