"> ഓട്‌സ് മസാല ദോശ | Malayali Kitchen
HomeFood Talk ഓട്‌സ് മസാല ദോശ

ഓട്‌സ് മസാല ദോശ

Posted in : Food Talk on by : Sandhya

സാധനങ്ങള്‍:

ഓട്‌സ് : 1/2 കപ്പ്

തൈര് : 1/2 കപ്പ്

ഉരുളക്കിഴങ്ങ് പുഴുങ്ങിയത്: 3

കാരറ്റ് പുഴുങ്ങിയത്: 1.

കടുക്: 1/2 ടിസ്പൂണ്‍

സവാള : 1

പച്ചമുളക് :3.

ഇഞ്ചി : ഒരു ചെറിയ കഷണം

ചെറുപയര്‍ പരിപ്പ്: 1/2 ടിസ്പൂണ്‍

നെയ്യ്: 1 ടിസ്പൂണ്‍

ഉപ്പ്: ആവശ്യത്തിന്

വെള്ളം : ആവശ്യത്തിന്

എണ്ണ: 1 ടിസ്പൂണ്‍

തയ്യാറാക്കുന്ന വിധം

ഓട്‌സ് വറുത്തു പൊടിക്കുക. ഇതിലേക്ക് തൈര് ചേര്‍ത്ത് കൊടുക്കാം. ദോശമാവ് പരുവത്തില്‍ വെള്ളം ചേര്‍ത്ത് മിക്‌സ് ചെയ്യുക. പാനില്‍ എണ്ണയൊഴിച്ച് കടുകും പരിപ്പും പൊട്ടിച്ച് 7 മുതല്‍ 9 വരെയുള്ള ചേരുവകള്‍ ചേര്‍ത്ത് വഴറ്റി, കിഴങ്ങ് കാരറ്റ് ചേര്‍ത്ത് ഒന്ന് മൂടിവെച്ച് മസാല. തയ്യാറാക്കുക.അതിലേക്ക് 1 ടിസ്പുണ്‍ നെയ്യും, കറിവേപ്പിലയും കൂടി ചേര്‍ത്ത് കൊടുക്കുക. മസാല റെഡി. സാധാരണ മസാല ദോശ ഉണ്ടാക്കുന്ന പോലെ തന്നെ ദോശ പരത്തി മസാല സ്റ്റഫ് ചെയ്ത് ചൂടോടെ ചുട്ടെടുക്കുക.

 

Leave a Reply

Your email address will not be published. Required fields are marked *