"> ചിക്കൻ കൊണ്ടാട്ടം | Malayali Kitchen
HomeFood Talk ചിക്കൻ കൊണ്ടാട്ടം

ചിക്കൻ കൊണ്ടാട്ടം

Posted in : Food Talk on by : Sandhya

ചേരുവകൾ:

ചിക്കൻ – 1 കിലോ (ചെറിയ കഷണങ്ങളായി നുറുക്കിയത്)

മഞ്ഞൾ പൊടി -1 ടീസ്പൂൺ

കാശ്മീരി ചില്ലി പൌഡർ – രണ്ടര ടേബ്​ൾ സ്പൂൺ

ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി – ചതച്ചത് രണ്ടര ടേബ്​ൾ സ്പൂൺ

ഉപ്പ് -ആവശ്യത്തിന്

കറി വേപ്പില -ആവശ്യത്തിന്​

നാരങ്ങാ നീര് – ഒരു നാരങ്ങ

ഗരം മസാല പൊടി -ഒരു ടീസ്പൂൺ

മല്ലി പൊടി -ഒരു ടീസ്പൂൺ

വറ്റൽ മുളക് -നാലെണ്ണം

ചതച്ച വറ്റൽ മുളക് -രണ്ട്​ ടീ സ്പൂൺ

ചെറിയ ഉള്ളി – 30 എണ്ണം

വെളിച്ചെണ്ണ -വറുക്കാൻ ആവശ്യത്തിന്

ടൊമാറ്റോ സോസ് – അര കപ്പ്​

ഉണ്ടാക്കുന്ന വിധം:

വലിയ ബൗളിലേക് മഞ്ഞൾ പൊടി, കാശ്മീരി ചില്ലി പൗഡർ, ഉപ്പ്, നാരങ്ങാ നീര്, ഇഞ്ചി വെളുത്തുള്ളി ചെറിയ ഉള്ളി ചതച്ചതും കറി വേപ്പിലയും കൂടെ യോജിപ്പിച്ചെടുത്ത്​ അതിലേക്ക്​ കഴുകി വൃത്തിയാക്കിയ ചിക്കൻ ഇട്ടു കൊടുത്തു ഒരു മണിക്കൂർ എങ്കിലും മസാല തേച്ചു പിടിപ്പിച്ചു വെക്കുക. ശേഷം വേറൊരു പാൻ എടുത്ത് അതിലേക്ക്​ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി മസാല ഇട്ട ചിക്കൻ പൊരിച്ചെടുക്കുക. അതേ എണ്ണയിൽ നിന്ന് രണ്ട്​ ടേബ്​ൾ സ്പൂൺ എണ്ണ എടുത്തു വേറൊരു പാത്രം ചൂടാക്കി അതിലെക്ക് ഒഴിച്ച് കൊടുത്തു വറ്റൽ മുളകും ചെറുതായി അരിഞ്ഞ ചെറിയ ഉള്ളിയും ഇട്ടു കൊടുത്തു വഴറ്റി എടുക്കുക.

ഇഞ്ചി വെളുത്തുള്ളി ചെറിയ ഉള്ളി ചതച്ചത് ഒരു ടീസ്പൂൺ ഇട്ട് കൊടുത്ത്​ ഒന്നുടെ വഴറ്റി എടുക്കുക. കറി വേപ്പില ചേർത്ത് കൊടുക്കുക. ശേഷം ടൊമാറ്റോ സോസ് കൂടെ ഇട്ട്​ ഒന്നുടെ വഴറ്റി എടുത്ത് കാശ്മീരി ചില്ലി പൗഡർ ചേർത്ത് കൊടുക്കുക. ഗരം മസാലയും മല്ലിപ്പൊടിയും ചേർത്ത ശേഷം ചതച്ച വറ്റൽ മുളക് കൂടെ ചേർത്ത് കൊടുക്കുക. ഉപ്പ്‌ ആവശ്യമുണ്ടെങ്കിൽ ചേർത്ത് വറുത്തു വെച്ച ചിക്കൻ ഇട്ടു കൊടുത്തു നന്നായി യോജിപ്പിച്ചെടുക്കുക. സ്വാദിഷ്​ടമായ ചിക്കൻ കൊണ്ടാട്ടം റെഡി.

Leave a Reply

Your email address will not be published. Required fields are marked *