18 September, 2021
മാംഗോ കോൽ ഐസ്

ചേരുവകൾ:
പാൽ – 3 കപ്പ്
പഞ്ചസാര -1/2 കപ്പ്
കോൺ ഫ്ലോർ -2 ടീസ്പൂൺ
പഴുത്ത മാങ്ങാ -1 എണ്ണം
വൈറ്റ് പ്ലെയിൻ ചോക്ലേറ്റ് – 1 കപ്പ്
തയാറാക്കുന്നവിധം:
പഞ്ചസാര ചേർത്തിളക്കി പാൽ ലോ ഫ്ളയിമിൽ തിളപ്പിച്ചു പകുതി ആക്കുക. ഇതിലേക്ക് കോൺ ഫ്ലോർ ചേർത്തിളക്കി ഓഫ് ആക്കി ചൂടാറാൻ വെക്കുക. ചോക്ലേറ്റ് മൈക്രോവേവ് ചെയ്തോ ചൂട് വെള്ളത്തിൽ ഒരു ബൗൾ വെച്ച് അതിൽ ചോക്ലേറ്റ് മെൽറ്റ് ചെയ്തോ എടുക്കുക. ഇതിലേക്ക് മാങ്ങാ അരച്ച് ചേർക്കുക. ചോക്ലേറ്റ് ഇല്ലെങ്കിൽ വെറും മാങ്ങാ കുറച്ച് പഞ്ചസാര ചേർത്ത് അരച്ചുവെച്ചാലും മതി.
പാൽ ആറിയ ശേഷം ഐസ്ക്രീം മോൾഡിലേക്ക് ഒഴിക്കുക. സ്റ്റിക്ക് വെച്ച് നാലു മണിക്കൂർ ഫ്രീസ് ചെയ്യുക. നാല് മണിക്കൂറിന് ശേഷം സെറ്റായ ഐസ്ക്രീം ബാർ ഏതാനും സെക്കൻഡ്സ് ഒരു ഗ്ലാസ്സ് വെള്ളത്തിൽ മോൾഡ് മുക്കിവെച്ച ശേഷം പുറത്തെടുക്കുക. ഈ മോൾഡിലേക്കു നമ്മുടെ മാങ്ങാ മിശ്രിതം രണ്ട് ടേബിൾ സ്പൂൺ ഒഴിക്കുക. ഇതിലേക്ക് ഐസ്ക്രീം ബാർ വെക്കുക. അടിപൊളി മാംഗോ ബാർ തയ്യാർ.