18 September, 2021
ചേമ്പ് ചിപ്സ്

ചേരുവകൾ:
ചേമ്പ് – 3 എണ്ണം
മുളകുപൊടി – 1 ടീസ്പൂൺ
മഞ്ഞൾ പൊടി – കാൽ ടീസ്പൂൺ
ഉപ്പ് – പാകത്തിന്
വെളിച്ചെണ്ണ – ആവശ്യത്തിന് (വറുക്കാൻ)
തയാറാക്കുന്ന വിധം:
മൂന്ന് വലിയ ചെമ്പെടുത്ത് തൊലികളഞ്ഞ് നന്നായി കഴുകി വൃത്തിയാക്കുക. എന്നിട്ട് സ്ലൈസർ ഉപയോഗിച്ച് വളരെ കനം കുറച്ച് വട്ടത്തിൽ അരിഞ്ഞെടുക്കുക. ശേഷം വീണ്ടും കഴുകി ഊറ്റിവെക്കുക.
പാൻ അടുപ്പിൽവെച്ച് എണ്ണ തിളച്ചു കഴിയുമ്പോൾ അതിലേക്ക് ചേമ്പ് അതിലിട്ട് നന്നായി പൊരിച്ചെടുക്കുക (ബ്രൗണ്‍ കളറാകുന്നത് വരെ). എല്ലാം കോരി മാറ്റിയ ശേഷം ഉപ്പ്, മുളകുപൊടി, മഞ്ഞൾപൊടി എന്നിവ ചേർത്ത് മിക്സ് ആക്കി കഴിക്കുക.