18 September, 2021
ബ്രഡ് പുഡിങ്

ചേരുവകൾ:
ബ്രഡ്: എട്ട് കഷ്ണം
പാൽ: രണ്ട് ഗ്ലാസ്
കൺഡെൻസ്ഡ് മിൽക്ക് (മിൽക്മൈഡ്): ടേബ്ൾ സ്പൂൺ
വാനില എസെൻസ്: -ഒരു ടീ സ്പൂൺ
ക്രീം: 160 ഗ്രാം
ബദാം: ഒരു കപ്പ്
തയ്യാറാക്കുന്ന വിധം:
അൽപം വെള്ളത്തിൽ ബദാം ഇട്ടു വെച്ച് തൊലി കളഞ്ഞെടുക്കുക. ഒരു പാനിൽ രണ്ട് ഗ്ലാസ് പാലും 3 ടേബ്ൾ സ്പൂൺ കൺഡെൻസ്ഡ് മിൽക്കും നന്നായി മിക്സ് ചെയ്ത് വാനില എസെൻസ് ചേർത്ത് കൊടുക്കുക. തിളച്ചു വരുമ്പോൾ തീ ഓഫ് ചെയ്തു മാറ്റിവെക്കുക. ശേഷം നമ്മുടെ ക്രീം ഒരു ബൗളിലേക്ക് എടുത്തു 5 tbs കൺഡെൻസ്ഡ് മിൽക്ക് ചേർത്ത് നന്നായി മിക്സ് ചെയ്യുക. എന്നിട്ട് മാറ്റിവെക്കാം.
പുഡിങ് ട്രേയിലേക്ക് അരുക് കട്ട് ചെയ്ത ബ്രഡ് ഓരോന്നായി വെച്ച് കൊടുക്കുക. ഫസ്റ്റ് ലയറിനു മീതെ മിൽക്ക് മിക്സ് ഒഴിച്ച് കുതിർന്നു വരുമ്പോൾ ക്രീം മിക്സ് ഒഴിച്ച് കൊടുക്കാം. എന്നിട്ട് ബദാം നീളത്തിൽ കട്ട് ചെയ്തത് മുകളിൽ വിതറിക്കൊടുക്കാം. വീണ്ടും ഇതേ രീതിയിൽ ഒരു ലയർ കൂടെ ചെയ്യുക. ശേഷം ട്രേ കവർ ചെയ്തിട്ട് രണ്ട് മണിക്കൂർ റെഫ്രിജറേറ്റ് ചെയ്യുക.