19 September, 2021
മസാല എഗ് ബൺ

ചേരുവകൾ:
മൈദ: ഒന്നേകാൽ കപ്പ്
മിൽക്ക് പൗഡർ: ഒരു ടേബ്ൾസ്പൂൺ
യീസ്റ്റ്: കാൽ ടീസ്പൂൺ
ഷുഗർ: അര ടീസ്പൂൺ
ഓയിൽ: ഒന്നര ടേബ്ൾസ്പൂൺ
ഉള്ളി: മൂന്നെണ്ണം (മീഡിയം)
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്: ഒരു ടീസ്പൂൺ
പച്ചമുളക്: രണ്ട്
മുട്ട: മൂന്ന് (പുഴുങ്ങിയത്)
മഞ്ഞൾപ്പൊടി: കാൽ ടീസ്പൂൺ
മുളകുപൊടി: അര ടീസ്പൂൺ
മല്ലിപ്പൊടി: കാൽ ടീസ്പൂൺ
ഗരം മസാല: കാൽ ടീസ്പൂൺ
ഉപ്പ്: ആവശ്യത്തിന്
കറിവേപ്പില: ആവശ്യത്തിന്
തയാറാക്കുന്ന വിധം:
കാൽ കപ്പ് ഇളം ചൂടുവെള്ളത്തിൽ യീസ്റ്റ്, ഷുഗർ ഇട്ട് 10 മിനിറ്റ് വെക്കുക. അതിൽ ഓയിൽ, ഉപ്പ് എന്നിവ മിക്സ് ചെയ്യുക. മൈദയും പാൽപ്പൊടിയും ചേർത്ത് നന്നായി കുഴച്ചു ഓയിൽ പുരട്ടി ഒരു മണിക്കൂർ വെക്കുക.
പാനിൽ ഓയിൽ ഒഴിച്ച് ചെറുതായി അരിഞ്ഞ ഉള്ളി, ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, കറിവേപ്പില, ഉപ്പ് എന്നിവ വഴറ്റുക. ഉള്ളി സോഫ്റ്റ് ആയാൽ മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിെപ്പാടി, ഗരം മസാല പൊടി എന്നിവയിട്ട് വഴറ്റുക. ഒരു ടേബ്ൾ സ്പൂൺ വെള്ളം ഒഴിച്ച് അടച്ചുവെച്ച് കുക്ക് ചെയ്യുക. മസാല റെഡി.
മൂന്ന് മുട്ട രണ്ടായി മുറിക്കുക. ചെറിയ മാവ് എടുത്ത് പരത്തി അതിൽ മസാല, മുട്ട വെച്ച് വേറൊരു മാവ് പരത്തി സ്ട്രോകൊണ്ട് ഹോൾസ് ആക്കി കവർ ചെയ്യുക. മേലെ മുട്ട പുരട്ടി 180 ഡിഗ്രിയിൽ 15 മിനിറ്റ് ബേക്ക് ചെയ്യുക.