20 September, 2021
തേങ്ങചുട്ട ചമ്മന്തി

ആവശ്യമുള്ള സാധനങ്ങള്‍
വറ്റല്‍മുളക് – മൂന്ന് എണ്ണം
തേങ്ങ – അരമുറി
(ഇവ രണ്ടും ചുട്ടെടുക്കുക- തേങ്ങ കഷണങ്ങളാക്കുക)
ചുവന്നുള്ളി – മൂന്ന് എണ്ണം
പുളി – ചെറിയ കഷണം
ഉപ്പ് – പാകത്തിന്
തയാറാക്കുന്ന വിധം
മുളക്, തേങ്ങ, പുളി, ഉള്ളി, ഉപ്പ് എന്നിവ നന്നായി മിക്സിയില്‍ അരച്ചെടുക്കുക. ചൂട് കഞ്ഞിയോടൊപ്പം വിളമ്പാം.