"> മുട്ട സാന്‍വിച്ച് | Malayali Kitchen
HomeFood Talk മുട്ട സാന്‍വിച്ച്

മുട്ട സാന്‍വിച്ച്

Posted in : Food Talk on by : Sandhya

ചേരുവകള്‍:

റൊട്ടി – ഒന്ന് കരിഞ്ഞഭാഗം മാറ്റണം

മുട്ട – രണ്ട്

പച്ചമുളക്- ചെറുതായി അരിഞ്ഞത്

സവാള (കൊത്തിയരിഞ്ഞത്) – കാല്‍ കപ്പ്

ഇഞ്ചി (കൊത്തിയരിഞ്ഞത്) – 1/2 ടീസ്പൂണ്‍

കുരുമുളക് (തരുതരുപ്പായി പൊടിച്ചത്) – 1/2 ടീസ്പൂണ്‍

ഉപ്പ് – പാകത്തിന്

പാല്‍ – ഒരു ടീസ്പൂണ്‍

വെണ്ണ – ഒരു ടീസ്പൂണ്‍

പാചക എണ്ണ – ഒരു ടേബിള്‍ സ്പൂണ്‍

മല്ലിയില അരിഞ്ഞത് – ഒരു ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

ചൂടായ എണ്ണയില്‍ പച്ചമുളക്, സവാള (കൊത്തിയരിഞ്ഞത്), ഇഞ്ചി (കൊത്തിയരിഞ്ഞത്), കുരുമുളക് (തരുതരുപ്പായി പൊടിച്ചത്) എന്നിവ വഴറ്റുക. ഇതില്‍ മുട്ട പൊട്ടിച്ചൊഴിച്ച് ചിക്കിക്കൊണ്ടിരിക്കുന്ന സമയത്ത് പാലും വെണ്ണയും മല്ലിയിലയും ചേര്‍ക്കുക.

മുട്ട അയഞ്ഞ പരുവത്തില്‍ ചിക്കിയെടുത്ത് ഒരു കഷണം റൊട്ടിയില്‍ നിറയ്ക്കുക. മറ്റൊരു കഷണം കൊണ്ട് ഒട്ടിക്കുക. ഇങ്ങനെ ആവശ്യമുള്ളവ തയ്യാറാക്കി എടുക്കുക. റൊട്ടി സ്ലൈസുകളില്‍ ലേശം വെണ്ണ പുരട്ടിയാല്‍ ചേരുവ പൊഴിഞ്ഞ് പോകില്ല.

Leave a Reply

Your email address will not be published. Required fields are marked *