21 September, 2021
ഇഡ്ഡലി ഉപ്പുമാവ്

ആവശ്യമുള്ള സാധനങ്ങള്‍
ഇഡ്ഡലി- പത്തെണ്ണം
വറ്റല്‍ മുളക് അരിഞ്ഞത്- രണ്ടെണ്ണം
ക്യാരറ്റ് പൊടിയായി അരിഞ്ഞത്- അരക്കപ്പ്
ഗ്രീന്‍പീസ് വേവിച്ചത്-അരക്കപ്പ്
തക്കാളി പൊടിയായി അരിഞ്ഞത്-ഒന്ന്
കറിവേപ്പില- ഒരു തണ്ട്
തയാറാക്കുന്ന വിധം
ഇഡ്ഡലി പൊടിച്ചു വയ്ക്കുക. പാനില്‍ എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച ശേഷം വറ്റല്‍ മുളകും കറിവേപ്പിലയും ചേര്‍ക്കുക. ഇതില്‍ കാരറ്റ് ചേര്‍ത്ത് വഴന്നു വരുമ്പോള്‍ ഗ്രീന്‍പീസ് ചേര്‍ക്കുക.
കാല്‍കപ്പ് വെള്ളമൊഴിച്ച് ഉപ്പും ചേര്‍ത്ത് അടച്ചു വേവിക്കുക. വെന്തുവരുമ്പോള്‍ തക്കാളി ചേര്‍ത്ത് വഴറ്റുക. ശേഷം ഇഡ്ഡലി ചേര്‍ത്ത് വെളളം വറ്റി വരുമ്പോള്‍ വാങ്ങി ചൂടോടെ ഉപയോഗിക്കാം.