"> പൊട്ടറ്റോ മസാല | Malayali Kitchen
HomeFood Talk പൊട്ടറ്റോ മസാല

പൊട്ടറ്റോ മസാല

Posted in : Food Talk on by : Sandhya

ആവശ്യമായ വസ്തുക്കള്‍:

* ഉരുളക്കിഴങ്ങ് – 4

* ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂണ്‍

* മുളകുപൊടി – 1 1/2 ടീസ്പൂണ്‍

* മല്ലിപൊടി – 1/2 ടീസ്പൂണ്‍

* ഗരം മസാല – 1/4 ടീസ്പൂണ്‍

* മഞ്ഞള്‍പ്പൊടി – 1/2 ടീസ്പൂണ്‍

* മല്ലി – ചെറുതായി

* ഉപ്പ് – ആസ്വദിക്കാന്‍

* എണ്ണ – 1 ടീസ്പൂണ്‍

വറുത്തിടാന്‍:

* കടുക് – 1/2 ടീസ്പൂണ്‍

* വെളുത്തുള്ളി – 4 എണ്ണം

* കറിവേപ്പില – അല്പം

* മല്ലിയില- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

ആദ്യം ഉരുളക്കിഴങ്ങ് കുക്കറില്‍ ഇടുക, ശേഷം രണ്ട് വിസില്‍ വന്ന ശേഷം ഓഫ് ചെയ്യാവുന്നതാണ്.വിസില്‍ പോകുമ്പോള്‍ കുക്കര്‍ തുറന്ന് ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് ചെറിയ കഷണങ്ങളായി മുറിക്കുക. അതിനുശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മുളകുപൊടി, മല്ലിപ്പൊടി, ഗരം മസാല, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് ഒരു ടീസ്പൂണ്‍ വെള്ളം ഒഴിച്ച് നന്നായി ഉരുളക്കിഴങ്ങില്‍ മിക്‌സ് ചെയ്യുക.

ശേഷം അടുപ്പത്ത് ചീനച്ചട്ടി വെക്കുക, അതില്‍ എണ്ണ ഒഴിക്കുക, ചൂടാകുമ്പോള്‍ കടുക്, വെളുത്തുള്ളി, കറിവേപ്പില എന്നിവ ചേര്‍ത്ത് ഇളക്കുക. എന്നിട്ട് വറുത്ത ഉരുളക്കിഴങ്ങ് കഷ്ണങ്ങള്‍ ചേര്‍ത്ത് നന്നായി ഇതിലേക്ക് മിക്‌സ് ചെയ്ത് അത് 5-7 മിനിറ്റ് ഇടത്തരം ചൂടില്‍ ഇളക്കുക. ശ്രദ്ധിക്കേണ്ട കാര്യം എന്ന് പറയുന്നത് ഇത് അധികം ഡ്രൈ ആവാതെ നോക്കണം എന്നുള്ളതാണ്.അതിനുശേഷം മല്ലിയില മുകളില്‍ വിതറി സ്റ്റൗഓഫ് ചെയ്ത് രുചികരമായ ഉരുളക്കിഴങ്ങ് റോസ്റ്റ് കഴിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *