"> കപ്പ ഫ്രൂട്ട് സാലഡ് | Malayali Kitchen
HomeRecipes കപ്പ ഫ്രൂട്ട് സാലഡ്

കപ്പ ഫ്രൂട്ട് സാലഡ്

Posted in : Recipes on by : Sandhya

ചേരുവകൾ:

  • കപ്പ
  • പഞ്ചസാര – 1 കപ്പ്
  • വനില എസ്സെൻസ് – 1 ടേബിൾ സ്​പൂൺ
  • പാൽ – 2 കപ്പ്
  • സേമിയ – 1/2 കപ്പ്
  • നേ​ന്ത്രപ്പഴം, ആപ്പിൾ, മുന്തിരി എന്നിവ അരിഞ്ഞുവെക്കുക

തയാറാക്കുന്ന വിധം:

കപ്പ നന്നായി വേവിച്ചെടുക്കുക. കപ്പ ചൂട് മാറിയ ശേഷം മിക്സിയിലിടുക. 2 കപ്പ് പാലും വനില എസ്സെൻസും പഞ്ചസാരയും ചേർത്തിട്ട് നന്നായി അരച്ചെടുക്കുക. ശേഷം ഇത് ഫ്രിഡ്ജിൽവെച്ചു തണുപ്പിക്കുക. എടുത്തുവെച്ച സേമിയ കുറച്ചു വെള്ളം ചേർത്ത്​ വേവിക്കുക. ആവശ്യമെങ്കിൽ ഫുഡ് കളർ ചേർത്ത്​ രണ്ടു കളർ ആക്കി സേമിയ വേവിക്കുക.

സെർവിങ് ഗ്ലാസെടുത്ത്​ അതിലേക്ക് നേരത്തേ അരിഞ്ഞുവെച്ച പഴങ്ങളിൽ നിന്ന്​ അൽപം ഇടുക. അതിനുമുകളിൽ തണുപ്പിച്ചെടുത്ത കപ്പ മിക്സ് 2 ടേബിൾസ്പൂൺ ചേർക്കുക. ശേഷം സേമിയ ലെയർ ആയി ഇടുക.

അതിനു മുകളിൽ പിന്നെയും പഴങ്ങൾ. അതിനുമുകളിൽ കപ്പ മിക്സ്. ശേഷം സേമിയ ലെയർ എന്നിങ്ങനെ സെറ്റ്​ചെയ്യുക. വേണെമെങ്കിൽ നട്​സ്​ പൊടിച്ചിടാം. കസ്​കസ്​ കുതിർത്തതും ചേർക്കാം. സ്വാദിഷ്​ടമായ കപ്പ ഫ്രൂട്ട് സാലഡ് റെഡി.

Leave a Reply

Your email address will not be published. Required fields are marked *