25 September, 2021
മടക്ക് പത്തിരി

ചേരുവകൾ:
മൈദ -1 കപ്പ്
മുട്ട – 1 എണ്ണം
കുരുമുളക് പൊടി -1 ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി -1/4 ടീ സ്പൂൺ
മുളക് പൊടി -1/4 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
ഫില്ലിങ്സിന് വേണ്ടി:
ചിക്കൻ- 200 ഗ്രാം വേവിച്ചത്
ഉള്ളി -2 ചെറുതായി അരിഞ്ഞത്
കാരറ്റ് 1 ടേബിൾ സ്പൂൺ ചെറുതായി അരിഞ്ഞത്
ഗ്രീൻപീസ് – 2 ടേബിൾസ്പൂൺ വേവിച്ചത്
പച്ചമുളക് – എരുവിനുള്ളത്
ഇഞ്ചി, വെളുത്തുള്ളി ചതച്ചത് -1 സ്പൂൺ
ഒരു പാനിൽ വെളിച്ചെണ്ണയൊഴിച്ച് ഇതിലേക്ക് ഉള്ളിയിട്ട് വഴറ്റി, ശേഷം ബാക്കിയുള്ള ചേരുവകൾ ഓരോന്നായിട്ട് വഴറ്റി, ഇതിലേക്ക് വേവിച്ച ചിക്കൻ ചേർക്കുക. ശേഷം 1/4 സ്പൂൺ കുരുമുളക് പൊടിയും, 1/4 സ്പൂൺ ഗരം മസാല, 1/4 സ്പൂൺ മഞ്ഞൾ പൊടി ചേർത്ത് ഇളക്കി, ആവശ്യത്തിന് ഉപ്പ് ചേർക്കുക. മല്ലിയില ഇടുക.
ഉണ്ടാക്കുന്ന വിധം:
ഒരു പാൻ ചൂടാക്കി അതിലേക്ക് നെയ്യ്, അല്ലെങ്കിൽ ഓയിൽ പുരട്ടുക, ഒരു തവി മാവ് ഒഴിച്ച് ചുറ്റിക്കുക. ഒരു സെക്കൻഡ് അടച്ചുവെച്ച്, അതിെൻറ ഒരു സൈഡിൽ ഫില്ലിങ്സ് വെച്ച്, ഒരു സൈഡിലേക്ക് മടക്കുക, മുകളിൽ തവി കൊണ്ട് പ്രസ് ചെയ്യുക. മറ്റേ സൈഡിലേക്ക് വീണ്ടും മാവ് ഒഴിച്ച് ഒന്നടച്ചുവെച്ച ശേഷം ഫില്ലിങ്സ് വെച്ച് മടക്കുക. ഇതേ പോലെ നാലോ അഞ്ചോ ലയർ ആകുന്നതുവരെ, ഓരോ സൈഡിലേക്കും മാവ് ഒഴിച്ച് ഫില്ലിങ്സ് വെച്ച് മടക്കി എടുക്കുക. അവസാനം മടക്ക് പത്തിരിയുടെ രണ്ടു സൈഡും എണ്ണ പുരട്ടി ഒന്ന് മൊരിയിച്ചെടുക്കുക. ശേഷം കട്ട് ചെയ്തെടുക്കാം.